പതിനേഴാം ലോക്‌സഭയിലെ ഹാജര്‍നിലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എംപിമാര്‍ ഒന്നാം സ്ഥാനത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പതിനേഴാം ലോക്‌സഭയിലെ ഹാജര്‍നിലയില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എംപിമാര്‍ ഒന്നാം സ്ഥാനത്ത്. പാര്‍ട്ടി അടിസ്ഥാനത്തില്‍, ലീഗിലെ 67 ശതമാനം അംഗങ്ങള്‍ക്കും സഭയില്‍ 90 ശതമാനത്തിലേറെ ഹാജര്‍ ഉണ്ട്. കേരളത്തില്‍നിന്നുള്ള ഇ.ടി മുഹമ്മദ് ബഷീര്‍, എം.പി അബ്ദുസ്സമദ് സമദാനി, തമിഴ്‌നാട്ടില്‍ നിന്നുള്ള കെ.നവാസ് ഗനി എന്നിവരാണ് ലോക്‌സഭയിലെ ലീഗ് എംപിമാര്‍. പാര്‍ട്ടിയിലെ അമ്പത് ശതമാനത്തിലേറെ എംപിമാരും 90 ശതമാനത്തിലേറെ ഹാജര്‍ നേടിയ മൂന്നു പാര്‍ട്ടികളാണ് ഈ ലോക്‌സഭയിലുള്ളത്. മൂന്ന് എംപിമാരുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനു പുറമേ, പത്ത് എംപിമാരുള്ള ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബി.എസ്.പി) യും 16 എംപിമാരുള്ള ജനതാദള്‍ യുണൈറ്റഡും.

അമ്പത് ശതമാനത്തിലേറെ അംഗങ്ങള്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഹാജര്‍ നേടിയ ഏക ദേശീയ കക്ഷി ബി.എസ്.പിയാണ്. പാര്‍ട്ടിയിലെ 60 ശതമാനം അംഗങ്ങള്‍ക്കും 90 ശതമാനത്തിലേറെ ഹാജര്‍ ഉണ്ട്. മറ്റു ദേശീയ കക്ഷികളില്‍ അമ്പത് ശതമാനത്തില്‍ താഴെ അംഗങ്ങള്‍ 90 ശതമാനം ഹാജര്‍ നേടിയതില്‍ ബിജെപിയാണ് മുമ്പില്‍, 44 ശതമാനം. സിപിഎം 33%, എന്‍സിപി 20%, കോണ്‍ഗ്രസ് 19% എന്നിങ്ങനെയാണ് മറ്റു ദേശീയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നില. ഡിഎംകെയാണ് ഏറ്റവും താഴെ ഹാജര്‍ ഉള്ളത് . പാര്‍ട്ടിയില്‍ എട്ടു ശതമാനം പേര്‍ക്കു മാത്രമാണ് 90 ശതമാനത്തില്‍ കൂടുതല്‍ ഹാജരുള്ളത്. സഭയില്‍ കോണ്‍ഗ്രസിന് 53 ഉം സിപിഎമ്മിന് മൂന്നും എന്‍സിപിക്ക് അഞ്ചും അംഗങ്ങളാണ് ഉള്ളത്. 301 അംഗങ്ങളുള്ള ബിജെപിയാണ് സഭയിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...