മലപ്പുറത്ത് മൂന്ന് വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം : രണ്ടാനച്ഛന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് മൂന്ന് വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. മര്‍ദ്ദനമേറ്റ നിലയില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച്‌ മുങ്ങിയ രണ്ടാനച്ഛന്‍ അര്‍മാനെ പാലക്കാട് വെച്ചാണ് പോലീസ് പിടികൂടിയത്. കുഞ്ഞിന്റെ മരണവിവരം അറിഞ്ഞ് ഉടനെയാണ് അര്‍മാന്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയതെന്ന് പോലീസ് പറയുന്നു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മൂന്ന് വയസുള്ള ഷെയ്ക്ക് സിറാജാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

മര്‍ദനമേറ്റ നിലയിലാണ് കുഞ്ഞിനെ രണ്ടാനച്ഛന്‍ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ മരണ വിവരമറിഞ്ഞതോടെ അര്‍മാന്‍ മുങ്ങുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

വൈകീട്ടോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. ഇതോടെയാണ് മരണത്തില്‍ ദുരൂഹതയേറിയത്. സംഭവത്തില്‍ തിരൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് അര്‍മാനെ പിടികൂടിയത്. കുട്ടി മരിച്ചതിനു പിന്നാലെ ക്വാര്‍ട്ടേര്‍സില്‍ നിന്ന് അമ്മ പശ്ചിമ ബംഗാള്‍ സ്വദേശി മുംതാസ് ബീവിയെ കസ്റ്റഡിയില്‍ എടുത്ത് പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...