ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകുന്നു ; ആദ്യഘട്ടത്തില്‍ 125 പേരുടെ പട്ടിക

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകുന്നു. ആദ്യഘട്ടത്തില്‍ 125 പേരുടെ പട്ടിക എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിവദ്ര പുറത്തുവിട്ടു. 2017ലെ ഉന്നാവോ പീഡനക്കേസില്‍ ഇരയുടെ അമ്മയും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. പട്ടികയില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. 40 ശതമാനം സീറ്റില്‍ യുവജനങ്ങള്‍ മത്സരിക്കുമെന്നും പ്രിയങ്ക അറിയിച്ചു. കോണ്‍ഗ്രസ് സമൂഹത്തിന് നല്‍കുന്ന സന്ദേശമാണ് പട്ടികയെന്ന് പ്രിയങ്ക പറഞ്ഞു. പീഡനത്തിന് ഇരയായെങ്കില്‍ കോണ്‍ഗ്രസ് നിങ്ങളെ പിന്തുണയ്ക്കുമെന്ന സന്ദേശമാണിത്.- പ്രിയങ്ക വ്യക്തമാക്കി. മനരത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി ‘പെണ്‍കുട്ടികള്‍ പോരാടാന്‍ ശേഷിയുള്ളവര്‍’ എന്ന സന്ദേശവുമായി പ്രിയങ്ക യു.പിയില്‍ പ്രചാരണം നടത്തിയിരുന്നു. യു.പിയില്‍ താന്‍ തുടക്കമിട്ട കാര്യങ്ങള്‍ താന്‍ തുടരുമെന്നും തിരഞ്ഞെടുപ്പിനു ശേഷം താന്‍ സംസ്ഥാനത്തു തന്നെ തുടരുമെന്നും സംസ്ഥാനത്ത പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പ്രിയങ്ക പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...