അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടകയിൽ ലോകായുക്ത റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കർണാടക : അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടകയിൽ ലോകായുക്ത റെയ്ഡ്. സർക്കാർ ഉദ്യോഗസ്ഥരുടെ വീട്ടിലും ഓഫീസിലുമാണ് പരിശോധന. ബെംഗളൂരു ഒഴികെയുള്ള വിവിധ ജില്ലകളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ലോകായുക്ത ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഡോ. എ സുബ്രഹ്മണ്യേശ്വര റാവു. 10 സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധമുള്ള 40 ഓളം ഇടങ്ങളിലാണ് റെയ്ഡ്. ചാമരാജനഗർ, മൈസൂരു, ഹാസൻ, മാണ്ഡ്യ, തുംകുരു, കൊപ്പൽ, മംഗലാപുരം എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. മാണ്ഡ്യയിൽ ബെസ്കോം എക്സിക്യൂട്ടീവ് എൻജിനീയർക്കെതിരെയാണ് റെയ്ഡ്.

ഇയാളുടെ വിദ്യാരണ്യപുരയിലെ വീട്ടിലും നാഗമംഗലയിലെ ഫാം ഹൗസിലും പരിശോധന നടന്നു. നാഗമംഗലയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഭാര്യാപിതാവിൻ്റെ (ഭരണകക്ഷിയായ കോൺഗ്രസിലെ ശക്തനായ നേതാവാണ്) വീട്ടിലാണ് ലോകായുക്ത സംഘം റെയ്ഡ് നടത്തിയത്. ഹാസനിലെ ഫുഡ് ഇൻസ്‌പെക്ടറുടെ വീട്ടിലും ഓഫീസിലും ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. റിയൽറ്ററായ ഫുഡ് ഇൻസ്പെക്ടറുടെ സഹോദരൻ്റെ വീട്ടിലും പരിശോധന നടന്നു. കർണാടക റൂറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് ലിമിറ്റഡിലെ ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ലോകായുക്തയുടെ റഡാറിർ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...