സ്ലീപ് അപ്നിയ ഉപകരണങ്ങളുടെ വിൽപന അവസാനിപ്പിച്ച് ഫിലിപ്സ്

For full experience, Download our mobile application:
Get it on Google Play

 

അമേരിക്ക : സ്ലീപ് അപ്നിയ ഉപകരണങ്ങളുടെ വിൽപന അവസാനിപ്പിച്ച് പ്രമുഖ ആരോഗ്യ ഉപകരണങ്ങളുടെ നിർമ്മാതാക്കളായ ഫിലിപ്സ്. സ്ലീപ് അപ്നിയ മൂലമുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ക്യാൻസർ സാധ്യത വർധിപ്പിക്കുന്നതായി സംശയിക്കപ്പെടുന്നതിന് പിന്നാലെയാണ് നീക്കമെന്നാണ് കമ്പനി തിങ്കളാഴ്ച വിശദമാക്കിയത്. നേരത്തെ 2021ൽ ലക്ഷക്കണക്കിന് ശ്വസന ഉപകരണങ്ങൾ സ്ഥാപനം തിരികെ വിളിച്ചിരുന്നു. സ്ലീപ് അപ്നിയ ഉള്ളവർക്ക് കൂർക്കം വലി ശബ്ദം കുറയ്ക്കാനും തൊണ്ട തുറന്ന നിലയിൽ തന്നെ വയ്ക്കുന്നതിനായി സ്പ്രേ ചെയ്യുന്ന മരുന്നുകൾ സാധ്യതകൾ വർധിപ്പിക്കുന്നതായുള്ള നിരീക്ഷണത്തിന് പിന്നാലെയാണ് നീക്കം.

ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം മാത്രമേ ഇത്തരം ഉപകരണങ്ങളുടം വിൽപന തുടരുകയുള്ളൂവെന്നാണ് ഫിലിപ്സ് വ്യക്തമാക്കിയത്. നിലവിലെ ഉൽപന്നങ്ങൾക്ക് സർവ്വീസ് നൽകുമെന്നും ഡച്ച് നിർമ്മാതാക്കൾ വിശദമാക്കിയിട്ടുണ്ട്. ഫിലിപ്സിന്റെ സിപിഎപി മെഷീനുകൾ ഉപയോക്താക്കുടെ ശ്വസന നാളിയിലേക്ക് പ്രയോഗിക്കുന്ന ഗ്യാസ് ക്യാന്‍സറിന് കാരണമാകുന്നതായി 2021ലാണ് നിരീക്ഷണങ്ങൾ പുറത്ത് വന്നത്. കണ്ടെത്തലിന് പിന്നാലെ 5 മില്യൺ ഉപകരണങ്ങളാണ് ഫിലിപ്സ് വിപണിയിൽ നിന്ന് പിൻവലിച്ചത്.

വിവിധ രീതിയിലും വലിപ്പത്തിലുമുള്ള സിപിഎപി മാസ്കുകൾ ആയിരുന്നു ഫിലിപ്സ് നിർമ്മിച്ചിരുന്നത്. വലിയ ശബ്ദത്തോടെ കൂർക്കം വലിക്കുന്നതും ഉറക്കത്തിനിടയ്ക്കും ക്രമമായ ശ്വാസോച്ഛ്വാസം നിന്നുപോകുന്നതടക്കം സ്ലീപ് അപ്നിയയുടെ ലക്ഷണങ്ങളാണ്. രോഗികളുടെ ആരോഗ്യമാണ് പ്രാഥമിക പരിഗണനയിലുള്ളതെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും ഫിലിപ്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ റോയ് ജേക്കബ്സ് വിശദമാക്കുന്നത്. സിപിഎപി മെഷീനുകളിൾ സ്പ്രേ ചെയ്യാനായി ഉപയോഗിക്കുന്നത് പോളിസ്റ്റർ ബേസ് ആയിട്ടുള്ള പോളിയുറെത്താൻ ആണ്. വിഷവാതകങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...