വ്യാഴാഴ്ച രാജ്യത്തുടനീളം മഴക്കുവേണ്ടിയുള്ള പ്രാർത്ഥന നടത്തണം ; സൽമാൻ രാജാവ്

For full experience, Download our mobile application:
Get it on Google Play

റിയാദ്: രാജ്യത്തുടനീളം മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാർഥന നടത്താൻ മക്ക, മദീന ഹറമുകളുടെ സൂക്ഷിപ്പുകാരൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തതായി സൗദി രാജകൊട്ടാരത്തിൽനിന്നുള്ള അറിയിപ്പിൽ വ്യക്തമാക്കി. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യ അനുസരിച്ച് പ്രാർഥന നടത്തണമെന്നാണ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് ആഹ്വാനം ചെയ്തിട്ടുള്ളത്. ഉമ്മുൽ-ഖുറ കലണ്ടർ പ്രകാരം ഹിജ്‌റ വർഷം 1445 റജബ് മാസത്തിലെ 20-ാം തീയതിക്കു തുല്ല്യമായ അടുത്ത വ്യാഴാഴ്ചയാണ് രാജ്യത്തുടനീളം മഴക്കുവേണ്ടിയുള്ള പ്രാർഥന നടത്തേണ്ടത്.

മഴപെയ്യാൻ താമസം നേരിടുമ്പോൾ പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് മഴക്കുവേണ്ടിയുള്ള ഇസ്തിസ്ഗ പ്രാർഥന നടത്താറുണ്ട്. പ്രഭാരത്തിൽ സുബ്ഹി നമസ്‌ക്കാര ശേഷമാണ് മഴക്കുവേണ്ടിയുള്ള പ്രാർഥന നടത്താറുള്ളത്. സൗദിയിലെ വിവിധ പള്ളികൾ, യൂണിവേഴ്‌സിറ്റി അടക്കമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇസ്തിസ്ഗ പ്രാർഥന സംഘടിപ്പിച്ച് വരാറുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...