വീട്ടമ്മമാരുടെ ഫോട്ടോകൾ മോർഫ് ചെയ്ത് ഭീഷണി ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ആത്മീയ കാര്യങ്ങൾക്കുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വിഡിയോകളും മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തിരുന്ന യുവാവ് അറസ്റ്റിൽ. പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ് യാസിം (19) ആണ് പെരിന്തൽമണ്ണ പോലീസിന്റെ പിടിയിലായത്. പെരിന്തൽമണ്ണ സ്വദേശിനിയുടെ പരാതിപ്രകാരമാണ് അറസ്റ്റ്. വാട്‌സ്ആപ്പിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതി. കൂടുതൽ ഇരകൾ ഇയാളുടെ അതിക്രമത്തിനും സാമ്പത്തിക തട്ടിപ്പിനും ഇരയായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ എ. പ്രേംജിത്ത്, എസ്.ഐ ഷിജോ സി. തങ്കച്ചൻ, എ.എസ്.ഐ രേഖമോൾ, എസ്.സി.പി.ഒ ഷി ജു, സി.പി.ഒമാരായ സൽമാൻ പള്ളിയാൽതൊടി, ജയേഷ് രാമപുരം എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല

0
കൊച്ചി : കൊച്ചി കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം...

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ

0
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചാക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് സിബിഐ....

കാമുകൻ്റെ സഹോദരൻ്റെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

0
ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കുത്തേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു....

ഫുട്ബോൾ മത്സരം കാണുന്നതിനിടെ അര മണിക്കൂർ കറന്റ് പോയി ; കെഎസ്ഇബി ഓഫിസിലേക്ക് ഡിവൈഎഫ്ഐ...

0
തൃശൂർ : അർജന്റീന–ഇംഗ്ലണ്ട് സെമിഫൈനൽ മത്സരത്തിനിടെ വൈദ്യുതി നിലച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി...