Friday, April 25, 2025 7:56 am

അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയെന്ന് കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ ‘കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’ എന്ന പോലെ അഴിമതിവീരനായ മുഖ്യമന്ത്രിക്ക് കുടപിടിക്കുന്ന ഭരണത്തലവനായി ഗവര്‍ണര്‍ മാറിയത് കേരളത്തിന്റെ മഹാദുരന്തമാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപി നേതാവിനെ സ്റ്റാഫില്‍ നിയമിച്ച്‌ രാജ്ഭവനെ ആര്‍എസ്‌എസിന്റെ കാര്യാലയമായി മാറ്റാനുള്ള നീക്കം കേരളം ഞെട്ടലോടെയാണു കാണുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. നിയമഭേദഗതിയുടെ പ്രസക്തി നഷ്ടപ്പെട്ട ലോകായുക്തയെ പിരിച്ചുവിടുന്നതാണ് ഉചിതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകായുക്തയില്‍ സര്‍ക്കാര്‍ നിലപാട് ഗവര്‍ണര്‍ അംഗീകരിച്ചതോടെ എതിര്‍പ്പ് ഉയര്‍ത്തിയ സിപിഐ കാഴ്ചക്കാരായി മാറി. സിപിഐയുടെ അവസ്ഥ പരിതാപകരമാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അഴിമതിക്കെതിരെ പോരാടാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു ലോകായുക്ത. വിജിലന്‍സിനെയും മറ്റും പിണറായി സര്‍ക്കാര്‍ വന്ധീകരിച്ചപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന ഏക പ്രതീക്ഷയെയാണ് ഇല്ലാതാക്കിയിരിക്കുന്നത്.

കടിക്കാന്‍പോയിട്ട് കുരയ്ക്കാന്‍ പോലും ശക്തിയില്ലാത്ത പുതിയ സംവിധാനത്തില്‍ തുടരണോയെന്ന് ആദരണീയരായ ജഡ്ജിമാര്‍ ചിന്തിക്കണം. പഠനം ചെയ്തും മനനം ചെയ്തും പുറപ്പെടുവിക്കുന്ന വിധികള്‍ ഭരണാധികാരികള്‍ ചവറ്റുകുട്ടയിലേക്കു വലിച്ചെറിയുന്ന പുതിയ സാഹചര്യമാണ് ഉരുത്തിരിയുന്നത്. ആത്മാഭിമാനത്തോടെ അവിടെ ജോലി ചെയ്യാന്‍ ഇനിയാര്‍ക്കും കഴിയുമെന്നു തോന്നുന്നില്ല. നിര്‍ജ്ജീവവും ആത്മാവില്ലാത്തതുമായ ലോകായുക്തയെ കേരളത്തിന് ആവശ്യമില്ലെന്നും സുധാകരന്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് വ്യോമപാത വിലക്കിയ നടപടി വിമാന സർവിസുകളെ ബാധിക്കുമെന്ന് എയർ...

0
ദുബൈ : പാകിസ്താൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് വ്യോമപാത വിലക്കിയ നടപടി...

മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

0
കൊച്ചി : മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്....

കരസേനാ മേധാവി ഇന്ന് കശ്മീരില്‍ ; അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

0
ശ്രീനഗര്‍: ഭീകരാക്രമണം ഉണ്ടായ കശ്മീരിലെ പഹല്‍ഗാമില്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര...

പഹൽഗാം ആക്രമണത്തിലെ രണ്ട് ഭീകരരുടെ രേഖാ ‌ചിത്രം കൂടി പുറത്ത് വിട്ടു

0
ദില്ലി: പഹൽഗാം ആക്രമണത്തിലെ രണ്ട് ഭീകരരുടെ രേഖാ ‌ചിത്രം കൂടി പുറത്ത് വിട്ടു....