ലോക്ക്ഡൗണ്‍ : ലംഘനങ്ങള്‍ക്ക് നിയമനടപടി തുടര്‍ന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന്  211 കേസുകളിലായി 210 പേരെ അറസ്റ്റ് ചെയ്തു. 177 വാഹനങ്ങള്‍ പിടിച്ചെടുത്തു. കോവിഡ് 19 ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ആളുകള്‍ കൂട്ടംകൂടുന്നത് പൂര്‍ണമായും തടയുമെന്നും വളരെ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് വാഹനവുമായി നിരത്തില്‍ ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ജില്ലാപോലീസ് മേധാവി കെ.ജി.സൈമണ്‍ അറിയിച്ചു.
സാധനങ്ങള്‍ പൂഴ്ത്തിവെച്ച് കരിഞ്ചന്തയില്‍ വില്‍ക്കുന്നവരെ പ്രത്യേകം നിരീക്ഷിച്ച് നിയമനടപടികള്‍ക്ക് വിധേയമാക്കും. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെ അമിതവില ഈടാക്കുന്നവര്‍ക്കെതിരെയും നടപടികളുണ്ടാകും. വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്കുകളിലും മറ്റും എത്തുന്നവര്‍ നിശ്ചിത അകലം ഉറപ്പുവരുത്തണം.
അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ജനമൈത്രി പോലീസിനെയും മറ്റും ഉപയോഗിച്ച് അവരുടെ ആവശ്യങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.

കൊടുമണ്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഐക്കാട് താമസിക്കുന്ന ഇരുപതോളം അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷ്യസാമഗ്രികള്‍ എത്തിച്ച് നല്‍കി. കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ബീറ്റ് ഓഫീസര്‍മാരായ നൗഷാദ്, ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്നാണു വരുമാനമില്ലാതെ വലഞ്ഞ  തൊഴിലാളികള്‍ക്ക് ആശ്വാസവുമായി എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...