Monday, May 27, 2024 9:22 pm

ലോൺ ആപ്പ് ആത്മഹത്യ ; അജയ് മരിക്കുന്നതിന് 5 മിനിറ്റ് മുമ്പും ഭീഷണി സന്ദേശമെത്തി

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് അരിമുള സ്വദേശി അജയ് രാജിൻ്റെ ആത്മഹത്യയിൽ പോലീസ് കുടുംബത്തിൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തും. ലോൺ ആപ്പിൽ നിന്ന് പണം കടമെടുത്തതും പിന്നാലെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അയച്ചുള്ള ഭീഷണിയും ആത്മഹത്യയ്ക്ക് പ്രേരണയായെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മരിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് പോലും അജയ് രാജിന് ഭീഷണി സന്ദേശം വന്നിരുന്നു എന്നാണ് പോലീസ് കണ്ടെത്തൽ. ക്യാൻഡി ക്യാഷ് എന്ന ആപ്പ് വഴിയാണ് അജയ് രാജ് കടമെടുത്തത്. അജയ് രാജിന്‍റെ ഫോൺ പരിശോധിച്ച് ഇതെല്ലാം തെളിവായി ഉറപ്പിക്കാനാകും പോലീസിൻ്റെ ശ്രമം. അജയ് രാജ് നാട്ടിലെ സുഹൃത്തുക്കളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടം വാങ്ങിയിട്ടുണ്ട്. പോലീസിൻ്റെ അന്വേഷണ പരിധിയിൽ ഇതും ഉൾപ്പെടും.

കടമെടുത്ത പണം തിരിച്ചടച്ചിരുന്നോ, എന്നിട്ടും ഭീഷണി തുടർന്നോ തുടങ്ങിയ കാര്യത്തിൽ വ്യക്തത വരുത്താനും ശാസ്ത്രീയ പരിശോധന അനിവാര്യമാണ്. കടമക്കുടിയിലെ ഓൺലൈൻ വായ്പാക്കെണി കേസിലും ശാസ്ത്രീയപരിശോധനയ്ക്ക് ഒരുങ്ങുകയാണ് പോലീസ്. ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു. തുടരന്വേഷണത്തിൽ ഈ വിവരങ്ങൾ നിർണായകമാകും. കാക്കനാട് ലാബിൽ നിന്നും പരമാവധി വേഗത്തിൽ പരിശോധന ഫലം ലഭ്യമാക്കാനാണ് പൊലീസിന്റെ ശ്രമം. ആത്മഹത്യ ചെയ്ത നിജോയുടെയും ശിൽപയുടെയും സാമ്പത്തിക ഇടപാടുകൾ, ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ആപ്പ്, തട്ടിപ്പ് സംഘവുമായി നടത്തിയ ഇടപാടുകൾ എന്നിവയാണ് പരിശോധിക്കുക. തട്ടിപ്പ് സംഘം അയച്ച സന്ദേശങ്ങൾ നഷ്ടപ്പെട്ടിടുണ്ടെങ്കിൽ വീണ്ടെടുക്കാനാണ് ശ്രമം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടമുറിയിൽ മൂന്നിടത്ത് മോഷണം നടന്നു

0
റാന്നി: ഇടമുറിയിൽ മൂന്നിടത്തായി മോഷണം നടന്നു. ഇടമുറി പുതുപ്പറമ്പിൽ പി എ...

മാസപ്പടിയില്‍ പോലീസിന് കേസ് എടുക്കാമെന്ന് ഇഡി ; രണ്ടുതവണ ഡിജിപിക്ക് കത്തയച്ചു

0
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിയാരോപണത്തില്‍...

അടവിയിലെ ആരണ്യകത്തോട് അധികൃതർക്ക് എന്നും അവഗണന

0
കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കും...

ഒമാനില്‍ വിവിധ മേഖലകളിലായി നിയമലംഘനം ; പ്രവാസികള്‍ അറസ്റ്റില്‍

0
മസ്‌കറ്റ്: ഒമാനില്‍ വിവിധ മേഖലകളിലായി നിയമലംഘനം നടത്തിയ പ്രവാസികള്‍ അറസ്റ്റില്‍....