അപ്പന്‍ സിനിമയ്ക്ക് ശേഷം എന്നെ കിടത്താന്‍ ചിലർ ശ്രമിക്കുന്നു : അലന്‍സിയര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ ‘പെണ്‍ പ്രതിമ’ പരാമര്‍ശം നടത്തി വിവാദത്തിലായതാണ് നടന്‍ അലൻസിയർ. എന്നാല്‍ തന്‍റെ പരാമര്‍ശത്തെ ന്യായീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അലൻസിയർ. മഹാരാഷ്ട്രയിലെ കല്ല്യാണില്‍ പിതൃവേദിയുടെ നാടക മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അലൻസിയർ. ഞാന്‍ ലോകത്തെ സ്നേഹിക്കുന്നവനാണ് ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ല. ഞാന്‍ ഒരു വാചകം പറഞ്ഞു. ഇതിപ്പോ പിതൃ വേദിയാണ് ഇത് മാതൃവേദിയാക്കണം എന്ന് നിങ്ങള്‍ക്ക് ആര്‍ക്കും ആവശ്യപ്പെടാലോ അത് പോലെ കണ്ടാല്‍ മതിയെന്നാണ് അലൻസിയർ പറഞ്ഞത്.

‘എന്‍റെ പിഴ എന്‍റെ വലിയ പിഴ. സ്വന്തം വീട്ടില്‍ പോലും തിരസ്കരിക്കപ്പെട്ട് ഞാന്‍ നാടക ഉദ്ഘാടനത്തിന് വന്ന് നില്‍ക്കുകയാണ്. ഞാന്‍ പറഞ്ഞത് മനസിലാക്കാതെ എന്നെ ക്രൂശിക്കുന്ന സമൂഹത്തോട് ഇത്തരം തമാശയല്ലാതെ ഞാന്‍ എന്ത് പറയാനാണ്. എനിക്ക് ഇവിടെ വന്നപ്പോള്‍ ആദ്യം ലഭിച്ച കമന്‍റ് ഇരിക്കുന്ന കസേര സൂക്ഷിക്കണം എന്നാണ്. എന്നെ കിടത്തിയിരിക്കുകയാണ്. അപ്പന്‍ എന്ന സിനിമയ്ക്ക് ശേഷം നീ എണിക്കേണ്ടെന്ന് പറഞ്ഞ് എന്നെ കിടത്താന്‍ പലരും പിന്നില്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഞാന്‍ എഴുന്നേറ്റ് നടക്കും. എന്‍റെ വീട് മാത്രമല്ല ഈ സമൂഹം തന്നെ എന്‍റെ വീടാണെന്ന് കരുതുന്ന നാടകക്കാരനാണ് ഞാന്‍. ഞാന്‍ ലോകത്തെ സ്നേഹിക്കുന്നവനാണ് ഒരു സ്ത്രീകളെയും അപമാനിച്ചിട്ടില്ല. ഞാന്‍ ഒരു വാചകം പറഞ്ഞു. ഇതിപ്പോ പിതൃ വേദിയാണ് ഇത് മാതൃവേദിയാക്കണം എന്ന് നിങ്ങള്‍ക്ക് ആര്‍ക്കും ആവശ്യപ്പെടാലോ. ഭൂമിയില്‍ ആണും പെണ്ണും വേണം പെണ്ണ് മാത്രമായി വേണ്ടെന്ന് പറയുന്നതില്‍ എനിക്ക് യാതൊരു സങ്കോചവും ഇല്ല.’ അലൻസിയർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...