ബഹ്‌റൈനില്‍ ചൊവ്വാഴ്ച മുതല്‍ ഈ വര്‍ഷാവസാനം വരെ നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ചൊവ്വാഴ്ച മുതല്‍ ഈ വര്‍ഷം അവസാനം വരെ നീളുന്ന ദീര്‍ഘമായ പൊതുമാപ്പ് നിലവില്‍ വന്നു. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ഇളവ് കിട്ടും. അതേസമയം തന്നെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബെഹ്‌റൈന്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാത്രി മുതല്‍ എല്ലാവരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണെന്ന് വ്യവസായ-വാണിജ്യ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗമുളളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്ന ലോകാരോഗ്യ സംഘടനയുടെ മുന്‍ അഭിപ്രായം പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മാറിയിട്ടുണ്ടെന്ന് ടാസ്‌ക് ഫോഴ്‌സ് അംഗം ലെഫ്റ്റനന്റ് കേണല്‍ ഡോ. ഡോ മനാഫ് അല്‍ഖഹ്താനി പറഞ്ഞു.

ഓസ്ട്രേലിയ, ചില ഏഷ്യന്‍-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് ഗുണകരമായെന്നാണ് മനസ്സിലാക്കുന്നത്. ഫാര്‍മസികളില്‍ മാസ്‌ക് ലഭ്യമാക്കും. ഇതിന് പുറമെ വീടുകളിലുണ്ടാക്കുന്ന മാസ്‌കും ഉപയോഗിക്കാം.ഏപ്രില്‍ ഒമ്പത് വരെ അടച്ചിടണമെന്ന് ഉത്തരവിട്ടിരുന്ന സിനിമാ ശാലകള്‍, ജിം, സലൂണ്‍ തുടങ്ങിയവ തുറക്കുന്നതിനുളള നിരോധനം തുടരും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ബേക്കറി,ബാങ്ക് തുടങ്ങിയവ തുടര്‍ന്നും തുറക്കാമെങ്കിലും മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഇവിടങ്ങളിലെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിക്കാനുളള സംവിധാനവും വേണം. കമ്പനികള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.

വാഹനങ്ങളില്‍ കൊണ്ടുപോകുന്ന തൊഴിലാളികളുടെ എണ്ണം കുറക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. രോഗികളുടെ എണ്ണം ചില ദിവസങ്ങളില്‍ കൂടുതലാണെങ്കിലും കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രണത്തിലാണെന്ന് ആരോഗ്യ മന്ത്രി ഫായിഖ ബിന്‍ത് സായിദ് അല്‍ സാലിഹ് അറിയിച്ചു. രോഗമുക്തരാകുന്നവരുടെ കാര്യത്തില്‍ ബഹ്‌റൈന്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ മുന്നിലാണ്. സല്‍മാബാദ്, ഹിദ്ദ് തുടങ്ങിയ ലേബര്‍ അക്കമഡേഷനുകളിലുളളവരെ കൃത്യമായി നിരീക്ഷിച്ചു വരുകയാണ്. ശാസ്ത്രീയ രീതി അവലംബിച്ച് നടത്തുന്ന റാന്‍ഡം ടെസ്റ്റും രോഗവ്യാപനം തടയും. ഡോ. ജമീല അല്‍ സല്‍മാനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....