റൊണാള്‍ഡീന്യോയുടെ ജയില്‍വാസത്തിന് അറുതി , വീട്ടുതടങ്കലിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

പരാഗ്വെ : വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പരാഗ്വെയില്‍ ജയിലിലായ ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോക്ക് ഒടുവില്‍ താത്ക്കാലിക ആശ്വാസം. റൊണാള്‍ഡീന്യോയേയും സഹോദരനേയും ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ പരാഗ്വെ കോടതി അനുമതി നല്‍കി. അസുസിയോനിലെ ഹോട്ടല്‍ മുറികളിലേക്കായിരിക്കും റൊണാള്‍ഡീന്യോയേയും സഹോദരനേയും മാറ്റുക.

എതാണ്ട് ഒരു മാസം മുമ്പാണ് റൊണാള്‍ഡീന്യോയേയും സഹോദരനേയും വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെച്ചെന്ന കുറ്റത്തിന് പരാഗ്വെയില്‍ അറസ്റ്റു ചെയ്തത്. മാര്‍ച്ച് നാലിന് പരാഗ്വെയിലെത്തിയ റൊണാള്‍ഡീന്യോ മണിക്കൂറുകള്‍ക്കകം അറസ്റ്റിലാവുകയായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും പുസ്തകത്തിന്റെ പ്രചാരണത്തിനുമായാണ് റൊണാള്‍ഡീന്യോ പരാഗ്വെയിലെത്തിയത്.

പ്രാഥമിക അന്വേഷണത്തിന് ശേഷം കോടതിയില്‍ ഹാജരാക്കിയ റൊണാള്‍ഡീന്യോയേയും സഹോദരനേയും പരാഗ്വെ കോടതി ജയിലിലേക്ക് അയക്കുകയായിരുന്നു. വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യത്തേക്ക് അതിക്രമിച്ച് കയറുകയെന്നത് പരാഗ്വെയില്‍ ആറ് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകരുടെ അപേക്ഷ ഒരു തവണ തള്ളിയിരുന്നു.

16 ലക്ഷം ഡോളര്‍ കെട്ടിവെച്ച ശേഷമാണ് റൊണാള്‍ഡീന്യോയേയും സഹോദരനേയും വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ പരാഗ്വെ കോടതി അനുമതി നല്‍കിയത്. ഇരുവരും പുറത്തുപോകില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ക്കും കോടതി മുമ്പാകെ ഉറപ്പ് നല്‍കേണ്ടി വന്നു. റൊണാള്‍ഡീന്യോയുടെ വ്യാജ പാസ്‌പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...