യാസര്‍ എടപ്പാളിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: യാസര്‍ എടപ്പാളിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മന്ത്രി കെ.ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് മലപ്പുറം എസ്.പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്‌. മലപ്പുറം ചങ്ങരംകുളം പോലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

പ്രവാസിയായ യാസറിനെ യു.എ.ഇയില്‍ നിന്നും നാടുകടത്താന്‍ മന്ത്രി കെ.ടി ജലീല്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റില്‍ സമ്മ‍ര്‍ദ്ദം ചെലുത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷാണ് ഇതു സംബന്ധിച്ച മൊഴി നല്‍കിയത്.

മന്ത്രിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നതെന്നാണ് യാസര്‍ എടപ്പാളിന്റെ ആരോപണം. മന്ത്രിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച്‌ മലപ്പുറത്ത് കെ.ടി ജലീലിന്റെ ഓഫീസിന് മുന്നില്‍ യാസര്‍ എടപ്പാളിന്റെ കുടുംബം പ്രതിഷേധിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സ്ഥലത്തുകളായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യും

0
കൊച്ചി​: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി...

മാരക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ നിർമ്മാണം ; നിർമാണ യൂണിറ്റ് പൂട്ടിച്ചു

0
കോഴിക്കോട്: ഭക്ഷ്യയോഗ്യമല്ലാത്ത വ്യാവസായിക രാസവസ്തുക്കൾ ചേർത്ത് റോസ് വാട്ടർ...

റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി ജി. സുധാകരൻ ; എസി റോഡ് നിര്‍മാണത്തില്‍...

0
ആലപ്പുഴ: റെജി ചെറിയാനും സജി ചെറിയാനും മറുപടിയുമായി അമ്പലപ്പുഴ എംഎൽഎ ജി....

ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയെന്ന് കെജ്‌രിവാൾ ; പ്രധാനമന്ത്രിക്ക് മുന്നിൽ തലകുനിക്കരുതെന്ന് മെറ്റയ്ക്ക് ഉപദേശം

0
ന്യൂഡൽഹി : തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് മെറ്റ ഇന്ത്യയിൽ നിയന്ത്രണമേർപ്പെടുത്തിയെന്ന ആരോപണവുമായി...