മലാപറമ്പ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലുള്ള പോലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മലാപറമ്പ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലുള്ള പോലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും. കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ ഷൈജിത്ത്, കെ സനിത് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് സർക്കുലർ ഇറക്കുക. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനായ ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി അമനീഷിനെതിരെയും ലുക്കൗട്ട് സർക്കുലർ വരും. മൂന്ന് പേരുടെയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അന്വേഷണ സംഘം ഇവരുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. രണ്ട് പോലീസുദ്യോഗസ്ഥരുടെയും ബന്ധുക്കളിൽ നിന്ന് പോലീസ് വിവരം തേടിയിട്ടുണ്ട്.

സസ്പെൻഷൻ ഉത്തരവിന് പിന്നാലെയാണ് രണ്ട് പോലീസുദ്യോഗസ്ഥരും ഒളിവിൽ പോയത്. കേസില്‍ ഇരുവരും കുറ്റക്കാരെന്ന് മനസിലായതിന് പിന്നാലെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സെക്സ് റാക്കറ്റുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പോലീസുദ്യോഗസ്ഥരുടെ ഫോണിലേക്ക് നടത്തിപ്പുകാരൻ അമനീഷ് വലിയൊരു തുക കൈമാറിയതിന് തെളിവുണ്ട്. ഇവർ തമ്മിൽ കൂടുതൽ ബാങ്കിടപാടുകൾ ഉണ്ടോ എന്നും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സീനിയര്‍ സിറ്റിസണ്‍സ് നാടിന്റെ നന്മയുടെ വഴികാട്ടികള്‍ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : സീനിയര്‍ സിറ്റിസണ്‍സ് നാടിന്റെ നന്മയുടെ വഴികാട്ടികളാണെന്ന് ഡി.സി.സി പ്രസിഡന്റ്...

ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ – പോളച്ചിറയ്ക്കൽ റോഡിൽ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു

0
കോന്നി : ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ - പോളച്ചിറയ്ക്കൽ റോഡിൽ സ്ഥാപിച്ച...

തിരുവല്ല വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ആളും മരണപ്പെട്ടു

0
തിരുവല്ല : തിരുവല്ല മുത്തൂരില്‍ കഴിഞ്ഞ രാത്രിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ...

നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതും സ്വകാര്യതക്കും അഭിമാനത്തിനും...

0
മുംബൈ: കേസിന്റെ പേരില്‍ നിയമം പാലിക്കാതെ സ്ത്രീയുടെ കിടപ്പറയിലേക്ക് ഇടിച്ചു കയറുന്നതും...