നികുതിയിനത്തിൽ അടക്കേണ്ട തുകയിൽ തിരിമറി കാണിച്ച് തട്ടിയത് 7.5 കോടി ; ചീഫ് അക്കൗണ്ടന്‍റിനായി ലുക്കൗട്ട് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി രൂപ തട്ടിയ കേസിൽ ചീഫ് അക്കൗണ്ടന്‍റിനായി തെരച്ചിൽ. ചിറക്കൽ സ്വദേശി സിന്ധുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി. നികുതിയിനത്തിൽ അടക്കേണ്ട തുകയുടെ കണക്കിൽ തിരിമറി നടത്തി കോടികൾ വെട്ടിച്ചെന്നാണ് പരാതി. കണ്ണൂരിലെ കൃഷ്ണ ജൂവൽസ് മാനേജിങ് പാര്‍ട്ടണര്‍ നൽകിയ പരാതിയിലാണ് ടൗൺ പൊലീസാണ് കേസെടുത്തത്. 2004 മുതൽ ജ്വല്ലറിയിൽ ജീവനക്കാരിയാണ് കെ സിന്ധു. ചീഫ് അക്കൗണ്ടന്‍റായ ഇവർ 2009 മുതൽ പല തവണയായി ജ്വല്ലറി അക്കൗണ്ടിൽ നിന്ന് ഏഴ് കോടി അൻപത്തിയഞ്ച് ലക്ഷത്തി മുപ്പതിനായിരത്തി അറുനൂറ്റി നാൽപ്പത്തിനാല് രൂപ തട്ടിയെടുത്താണ് പരാതി. വിവിധ നികുതികളിലായി സ്ഥാപനം അടക്കേണ്ട തുകയുടെ കണക്കിലാണ് തിരിമറി നടത്തിയത്.

കൃത്രിമ രേഖയുണ്ടാക്കി തുക ഇരട്ടിപ്പിച്ച് കാണിച്ചു. ബാങ്കിൽ നിന്ന് നികുതിയിനത്തിൽ അടക്കേണ്ട തുക കഴിച്ചുള്ളത് സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് കേസ്. ജ്വല്ലറി നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സിന്ധു മാത്രമാണ് നിലവിൽ പ്രതി. ഇവരുടെ വീട് അടച്ചിട്ട നിലയിലാണ്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് തെരച്ചിൽ നടക്കുന്നു. അഞ്ച് കോടിക്ക് മുകളിലുള്ള തട്ടിപ്പ് കേസ് ആയതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയേക്കും. ആസൂത്രിത കുറ്റകൃത്യമാണെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു : അടൂര്‍ ബൈപ്പാസ് ഇരുട്ടില്‍

0
അടൂര്‍ : എം.സി റോഡിലെ അടൂര്‍ ബൈപ്പാസില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തത് വാഹനയാത്ര...

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കി

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്...

കേരളത്തിൽ ചൂട് കൂടുന്നു ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക നിർദേശങ്ങൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം...