ഉറക്കത്തിനിടെ ലോറിയില്‍ നിന്നു റോഡിലേക്കു തെറിച്ചു വീണ യുവാവിനു മേല്‍ മറ്റൊരു ലോറി പാഞ്ഞുകയറി ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തൃക്കുന്നപ്പുഴ : ഉറക്കത്തിനിടെ ലോറിയില്‍ നിന്നു റോഡിലേക്കു തെറിച്ചു വീണ യുവാവിനു മേല്‍ മറ്റൊരു ലോറി പാഞ്ഞുകയറി. തൃക്കുന്നപ്പുഴ പല്ലന തൈവയ്പ്പില്‍ വീട്ടില്‍ പരേതനായ മണിയന്റെ മകന്‍ മനു (37) ആണു ദാരുണമായി മരിച്ചത്.  വളവനാട് കോള്‍ഗേറ്റ് ജംക്‌ഷനില്‍ ആയിരുന്നു അപകടം.

കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മാണ തൊഴിലാളിയായ മനുവും മറ്റു 2 പേരും ജോലി കഴിഞ്ഞ് പൊന്നാനിയില്‍നിന്ന് മിനിലോറിയില്‍ തൃക്കുന്നപ്പുഴയിലേക്ക് വരുമ്പോഴായിരുന്നു അപകടമെന്നു പോലീസ് പറഞ്ഞു. തൊഴില്‍ ഉപകരണങ്ങള്‍ കയറ്റിയ ലോറിയുടെ പിന്നിലായിരുന്നു മനു ഇരുന്നത് മറ്റുള്ളവര്‍ മുന്നിലും. ലോറിയുടെ ഡ്രൈവറും ക്ലീനറും വളവനാട്ടുനിന്ന് നാല്‍പതോളം കിലോമീറ്റര്‍ പിന്നിട്ട് തൃക്കുന്നപ്പുഴയില്‍ എത്തിയ ശേഷമാണ് മനുവിനെ കാണാതായെന്ന് അറിഞ്ഞത്.

ആലപ്പുഴ ഭാഗത്തേക്കുവന്ന സ്വകാര്യ കുറിയര്‍ സര്‍വീസ് വാന്‍ ഡ്രൈവര്‍ മനു റോഡില്‍ കിടക്കുന്നതു കാണാതെ ശരീരത്തിലൂടെ വാഹനം ഓടിച്ചുപോകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പിന്നാലെ കാറില്‍ വന്ന ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ഈ ദൃശ്യം കണ്ട് വാന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. മനുവിന്റെ ശരീരം വാനിന്റെ ചക്രങ്ങ‌ളിലും യന്ത്രഭാഗങ്ങളിലുമായി കുടുങ്ങി പുറത്തെടുക്കാ‍ന്‍ കഴിയാത്ത നിലയിലായിരുന്നു.

ആലപ്പുഴയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. മരിച്ചത് ആരെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. തൊട്ടടുത്ത സ്വകാര്യസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അപകടം സംബന്ധിച്ചു വിവരങ്ങള്‍ ലഭിച്ചത്. ഇതെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു മരിച്ചത് ആരെന്നു വ്യക്തമായത്. അവിവാഹിതനാണു മനു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...