തിരുവനന്തപുരം : തടികയറ്റിവന്ന ലോറി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പട്ടം പ്ലാമൂടിനു സമീപമാണ് അപകടം. പയറ്റുവിള ഇടപ്പുര മേലെവട്ടവിളയില്‍ വിരമിച്ച സി.ആര്‍.പി.എഫ്. ജീവനക്കാരന്‍ സജീവ്കുമാറാണ് അപകടത്തില്‍ മരിച്ചത്. പ്ലാമൂട്ടില്‍ സിഗ്നല്‍ ലഭിക്കാനായി കാത്തുകിടക്കുന്നതിനിടെയാണ് ലോറി സമീപത്തുണ്ടായിരുന്ന കാറിലും മൂന്നു ബൈക്കുകളിലും കൂട്ടിയിടിച്ചത്.
ബൈക്കിലുണ്ടായിരുന്ന സജീവ് കുമാര്‍ ലോറിക്കടിയില്‍പ്പെട്ടാണ് മരിച്ചത്. അരമണിക്കൂറിനുശേഷം ക്രയിനും ഫയര്‍ ഫോഴ്‌സും എത്തിയാണ് മൃതദേഹം ലോറിക്ക് അടിയില്‍നിന്നു മാറ്റിയത്. തുടര്‍ന്ന് അപകടം നടന്ന സ്ഥലം ഫയര്‍ ഫോഴ്‌സ് കഴുകി വൃത്തിയാക്കി. പരേതന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. അപകടസ്ഥലത്തു നിന്നും ലോറി ഡ്രൈവര്‍ ഇറങ്ങിയോടി.