തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് കായലില്‍ വീണ ടോറസ് ലോറി കരയ്ക്കു കയറ്റി

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : തണ്ണീര്‍മുക്കം ബണ്ടില്‍ നിന്ന് കായലില്‍ വീണ ടോറസ് ലോറി കരയ്ക്കു കയറ്റി. ഞായറാഴ്ച എട്ടു മണിക്കൂറോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് കായലിന്റെ ആഴത്തിലേക്കു താഴ്ന്ന ടോറസ് കരക്കെത്തിച്ചത്. വൈകീട്ട് അഞ്ചോടെയാണ് ടോറസ് ഒന്നാം ബണ്ടിനോടു ചേര്‍ന്ന തുരുത്തില്‍ കയറ്റിയത്. രാവിലെ മുതല്‍ ടോറസ് കരക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വലിയ ബാര്‍ജ് കായലിലിറക്കി അതുവഴി ക്രെയിന്‍ നടുക്കെത്തിച്ച്‌ ഉയര്‍ത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഉച്ചയോടെ എറണാകുളത്തു നിന്നു ശേഷി കൂടിയ ക്രെയിന്‍ എത്തിച്ച്‌ (ഏതാനും മാസം മുന്‍പ് പടക്കപ്പല്‍ ഉയര്‍ത്താന്‍ കൊണ്ടുവന്ന ക്രെയിന്‍) ബണ്ടു പാലത്തില്‍ നിന്നു തന്നെ ലോറി ഉയര്‍ത്തി. രണ്ടാം ക്രെയിനിന്റെയും സഹായത്തില്‍ ബാര്‍ജില്‍ കയറ്റി കരയിലെത്തിച്ച്‌ ക്രെയിന്‍ ഉപയോഗിച്ചു തന്നെ കരകയറ്റുകയായിരുന്നു.

വലിയ ക്രെയിന്‍ ഉപയോഗിച്ച്‌ ബണ്ടുപാലത്തില്‍ നിന്നു തന്നെ ലോറി ഉയര്‍ത്താമായിരുന്നെങ്കിലും ഇതു പാലത്തിനു കേടുപാടുകള്‍ക്കിടയാക്കുമെന്നതിനാല്‍ ജലസേചനവകുപ്പ് അനുമതി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബാര്‍ജില്‍ കയറ്റിയ ടോറസ് ബണ്ടുതുരുത്തിന്റെ കിഴക്കു ഭാഗത്തെത്തിച്ച്‌ ക്രെയിന്‍ ഉപയോഗിച്ചു തന്നെ കരയിലേക്കെത്തിച്ചത്. പോലീസിന്റെയും ഇറിഗേഷന്‍ വകുപ്പധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ലോക് ഡൗണിന്റെ സാഹചര്യത്തില്‍ ബണ്ടുപാലത്തിലൂടെ ഗതാഗതം കുറവായിരുന്നെങ്കിലും വലിയ ക്രെയിന്‍ എത്തിയതോടെ പൂര്‍ണമായും ഗതാഗതം നിരോധിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍.

നിയന്ത്രണത്തിനിടയിലും വണ്ടി ഉയര്‍ത്തുന്നതു കാണാന്‍ ഒട്ടേറെപ്പേരെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി 8.45 ഓടെയാണ് ഒന്നാം ബണ്ടില്‍ വെച്ച്‌ ടോറസ് ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. ടോറസ് കായലില്‍ വീഴുന്നതിനു മുന്നേ ഡ്രൈവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. രാത്രി തന്നെ ലോറി കരക്കെത്തിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. ബണ്ടുപാലത്തിന്റെ 10 മീറ്ററോളം കൈവരി പൂര്‍ണമായി തകര്‍ന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...