ലോകായുക്തയെ പരസ്യമായി ആക്ഷേപിക്കുന്ന ജലീല്‍ മുഖ്യമന്ത്രിയെ പിന്നില്‍നിന്ന് കുത്തുകയാണ് : വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പിണറായി വിജയന്‍ നിര്‍ദേശിച്ച ലോകായുക്തയെ പരസ്യമായി ആക്ഷേപിക്കുന്ന ജലീല്‍ മുഖ്യമന്ത്രിയെ പിന്നില്‍നിന്ന് കുത്തുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പി.കെ കുഞ്ഞാലിക്കുട്ടിയെ കുടുക്കാന്‍ ഇ.ഡിയുടെ പിന്നാലെ നടന്നതിന്റെ പേരില്‍ പിണറായി വിജയന്റെ കൈയില്‍നിന്ന് പരസ്യമായി കിട്ടിയ ശകാരവും പരിഹാസവും ജലീല്‍ മറന്നുകാണില്ല. പിണറായിയെ ഇപ്പോള്‍ പിന്നില്‍നിന്ന് കുത്താന്‍ ജലീലിനെ പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയില്‍നിന്ന് കിട്ടിയ ശകാരവും പരിഹാസവുമാകാമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സതീശന്‍ പറഞ്ഞു. കെ.ടി ജലീല്‍ മനസിലാക്കേണ്ട കാര്യം ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി പരിഗണിച്ചത് അങ്ങയുടെ ഗോഡ്ഫാദറായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ആ നിയമനത്തെ ചോദ്യം ചെയ്യുന്ന നിങ്ങള്‍ പിണറായി വിജയനെയാണ് തള്ളിപ്പറയുന്നത്. കനപ്പെട്ട തെളിവായി ജലീല്‍ പുറത്തുവിട്ട ഹൈക്കോടതി ഉത്തരവ് കണ്ടു. ആ വിധി പ്രസ്താവം നടത്തിയിരിക്കുന്നത് അന്നത്തെ ചീഫ് ജസ്റ്റിസ് ബി സുഭാഷണ്‍ റെഡ്ഡിയാണ്. ഡിവിഷന്‍ ബെഞ്ചിലെ അംഗം മാത്രമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്. അങ്ങ് പുറത്തുവിട്ട ‘രേഖ’യില്‍ അതു വ്യക്തവുമാണ്. ഇതൊന്നും ആര്‍ക്കും അറിയാത്തതോ കിട്ടാത്തതോ ആയ രഹസ്യ രേഖയല്ല. ഹൈക്കോടതി വിധിയും എം.ജി വി.സിയുടെ നിയമനവുമൊക്കെ പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ഇപ്പോള്‍ അതിനെ രഹസ്യരേഖയെന്ന പോലെ അവതരിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

”2005 ജനുവരി 25ന് പുറത്തുവന്ന വിധിയും 2004 നവംബര്‍ 15ന് ഡോ. ജാന്‍സി ജെയിംസ് എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയതും തമ്മില്‍ എന്തു ബന്ധമാണുള്ളത്? ഇപ്പോള്‍ കണ്ണൂര്‍ വി.സിയുടെ നിയമനത്തെച്ചൊല്ലി നടക്കുന്നതു പോലെ വഴിവിട്ടുള്ളതാണെന്നോ നിയമം മറികടന്നുള്ളതാണെന്നോ തുടങ്ങി ഒരു ആക്ഷേപവും ഡോ. ജാന്‍സി ജെയിംസിന്റെ നിയമനത്തില്‍ അന്നുണ്ടായിരുന്നില്ല. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാന്‍സലറായ ജാന്‍സി ജെയിംസിന്റെ കാലയളവില്‍ ജലീലിന്റെ ഭരണകാലത്തുണ്ടായതുപോലെ മാര്‍ക്ക്ദാന വിവാദവുമുണ്ടായിട്ടില്ല. 2008ല്‍ എം.ജി വി.സി സ്ഥാനം ഒഴിഞ്ഞ ശേഷം കേന്ദ്ര സര്‍വകലാശാലയുടെ സ്ഥാപക വൈസ് ചാന്‍സലറായതും ജാന്‍സി ജെയിംസായിരുന്നു.”ബന്ധുനിയമനത്തിന്റെ പേരിലാണ് ജലീലിനെതിരെ ലോകായുക്ത വിധിയുണ്ടായത്. ബന്ധുനിയമനം ജലീല്‍ തന്നെ സമ്മതിച്ചതുമാണ്. ആ ഉത്തരവിന്റെ പേരില്‍ നീതിപീഠത്തെയും വിധി പറഞ്ഞ ജഡ്ജിയുടെ ബന്ധുക്കളെയും ജനമധ്യത്തില്‍ ആക്ഷേപിക്കുന്നത് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ കസേരയിലിരുന്നയാള്‍ക്ക് ഭൂഷണമാണോയെന്ന് ജലീല്‍ തന്നെ ചിന്തിച്ചാല്‍ മതിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഫേസ്ബുക്കില്‍ ലോകായുക്തയെ വിമര്‍ശിച്ച്‌ കെ.ടി ജലീല്‍ രംഗത്തെത്തിയിരുന്നു. തക്കതായ പ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്തും ചെയ്യും. പിണറായി സര്‍ക്കാരിനെ പിന്നില്‍നിന്ന് കുത്താനുള്ള കത്തിയായാണ് ലോകായുക്തയെ പ്രതിപക്ഷം കാണുന്നത്. ഈ കത്തി കണ്ടെത്തിയത് യു.ഡി.എഫാണെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. പിന്നീട് ഫേസ്ബുക്ക് കുറിപ്പിന് വിശദീകരണവുമായും ജലീല്‍ രംഗത്തെത്തി. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ വെറുതെ വിട്ട ഹൈക്കോടതി വിധി അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കേസില്‍ വിധി പറഞ്ഞവരില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫുമുണ്ടായിരുന്നു. സിറിയക് ജോസഫിന്റെ സഹോദരിക്ക് വിസി നിയമനം കിട്ടിയതിന്റെ രേഖയും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...

ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ല ; ഭരണ വീഴ്ചകളും കാരണമായെന്ന്...

0
വിശാഖപട്ടണം: ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ കാരണം അഴിമതി മാത്രമല്ലെന്നും രാജ്യത്തെ...

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...