നിർത്തിയിട്ട ലോറിക്കുപിന്നിൽ ചരക്കുലോറി ഇടിച്ചുകയറി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വാളയാര്‍ മാന്‍പാര്‍ക്കിനുസമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനി കണ്ടെയ്നര്‍ ലോറിക്കു പിന്നില്‍ ചരക്കുലോറി ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ട മിനിലോറി തെന്നിനീങ്ങി മുന്നിലുണ്ടായിരുന്ന കടയില്‍ ഇടിച്ചു. ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഞായറാഴ്ച വൈകീട്ട് 8.40-നായിരുന്നു അപകടം.

തമിഴ്നാട്ടില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോയ ചരക്കുലോറിയാണ് അപകടമുണ്ടാക്കിയത്. നിര്‍ത്തിയിട്ട ലോറിയിലെ ‍ഡ്രൈവര്‍ അതിനുള്ളില്‍ വിശ്രമിക്കുന്നതിനിടെയാണ് പിന്നില്‍ ലോറിയിടിച്ചു കയറിയത്. സമീപത്തുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. നിസ്സാരപരിക്കുകളോടെ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. കടയുടെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ദേശിയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കഞ്ചിക്കോട് അഗ്നിരക്ഷാസേന ഉള്‍പ്പെടെ സ്ഥലത്തെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് പൂണെയിലെ കോളേജിൽ വൻ സംഘർഷം ; എബിവിപി-എൻ.എസ്.യു പ്രവർത്തകർ...

0
മുംബൈ: പൂണെയിലെ കോളേജിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ്...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...