കുന്നംകുളത്ത് ടോറസ്സും കാറും അപകടത്തില്‍പ്പെട്ടു ; കാറിനെ 100 മീറ്ററോളം വലിച്ചു കൊണ്ടു പോയി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: ടോറസ് ലോറി കാറിലിടിച്ച ശേഷം കാറിനെ 100 മീറ്ററോളം വലിച്ചു കൊണ്ടു പോയി. തൃശ്ശൂര്‍ കുന്നംകുളത്താണ് സംഭവം. കുന്നംകുളം പാറേമ്പാടത്ത് നടന്ന അപകടത്തില്‍ കാര്‍ യാത്രികരായ ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. പെരിങ്ങോട് സ്വദേശികളാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറിനെ മറികടന്ന ടോറസ്സ് മുന്നില്‍ പോയി കാറില്‍ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ടോറസ്സിന്റെ മുന്നില്‍ അകപ്പെടുകയായിരുന്നു.

അപകടത്തില്‍പ്പെട്ട കാറിനെ നൂറ് മീറ്ററിലധികം ദൂരം ടോറസ്സ് ലോറി വലിച്ചിഴച്ചു കൊണ്ടു പോയി. കുന്നംകുളം ഭാഗത്ത് നിന്നും അക്കിക്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ടോറസ് ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരു വശത്ത് കേടുപാടുകള്‍ സംഭവിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശസ്നേഹത്തിന്‍റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി വി.ഡി സതീശൻ ദേശീയ പതാക ഉയർത്തി

0
തിരുവനന്തപുരം : സ്വാതന്ത്ര്യത്തിന്‍റെ അഭിമാനവും ദേശ സ്‌നേഹത്തിന്‍റെ ആവേശവും നിറച്ച് സായുധ...

കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ...

ഭാര്യയുമായി തർക്കം ; 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്...

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും...