ഓസ്‌ട്രേലിയന്‍ കുടിയേറ്റ മലയാളികളുടെ കൈത്താങ്ങ് ഡോ. വി.പി ഉണ്ണികൃഷ്ണന്‍ ഇനി ഓര്‍മ്മ

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : ഒളിംപിക്‌സ് റിപ്പോര്‍ട്ടര്‍ കുടിയേറ്റ മലയാളികളുടെ കൈത്താങ്ങ് ഡോ. വി.പി ഉണ്ണികൃഷ്ണന്‍ ഇനി ഓര്‍മ്മ. ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്ന ഡോ. വി.പി ഉണ്ണികൃഷ്ണന്‍ (66) അന്തരിച്ചു. ഉന്നത സിവിലിയന്‍ ബഹുമതി ആയ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അവാര്‍ഡ് നല്‍കി ഓസ്‌ടേലിയന്‍ ഗവണ്‍മെന്റ് ആദരിച്ചിട്ടുള്ള ഉണ്ണികൃഷ്ണന്റെ വിയോഗം ക്യുന്‍സ്ലാന്‍ഡ് മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.

ക്യുന്‍സ്ലാന്‍ഡ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ആന്‍ഡ് മെയിന്‍ റോഡ്‌സ് പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ആയിരുന്ന ഡോ. ഉണ്ണികൃഷ്ണന്‍ ഇന്ത്യന്‍ അസോസിയേഷന്‍ (എഫ്.ഐ.സി.കക്യു) സെക്രട്ടറി, ക്യുന്‍സ്ലാന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ ദീര്‍ഘ കാലം പ്രവര്‍ത്തിച്ചിരുന്നു. ജ്വാല, ഒ.എച്ച്‌.എം തുടങ്ങി ഒട്ടനവധി കലാ സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപകനാണ് ഇദ്ദേഹം. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും റാങ്കോടെ ജിയോളജിയില്‍ മാസ്റ്റേഴ്സും തുടര്‍ന്ന് ഡോക്ടറേറ്റും നേടിയ ഉണ്ണികൃഷ്ണന്‍ ഇടുക്കിയില്‍ ജില്ലാ ഹൈഡ്രോ ജിയോളജിസ്റ്റായാണ് സര്‍വീസ് ആരംഭിക്കുന്നത്. മികച്ച സേവനത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നിരവധി വട്ടം നേടിയിരുന്നു.

സിഡ്‌നി യു.എന്‍.എസ്.ഡബ്ലു യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ ഗവേഷണം പൂര്‍ത്തിയാക്കിയതോടെയാണ് ഓസ്‌ട്രേലിയയില്‍ ഉന്നത ഉദ്യോഗം ലഭിക്കുന്നതും ഇവിടേയ്ക്ക് കുടിയേറുന്നതും. സിഡ്‌നി ഒളിമ്പിക്‌സ് ഒട്ടേറെ പത്രങ്ങള്‍ക്കുവേണ്ടി ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ലോര്‍ഡ് മേയറുടെ അവാര്‍ഡും ഡിപ്പാര്‍ട്‌മെന്റിലെ ഒട്ടേറെ അവാര്‍ഡുകളും നേടിയ ഉണ്ണികൃഷ്ണന്‍ ആദ്യ കാലങ്ങളില്‍ കുടിയേറ്റകാലത്തു കഷ്ടപെടുന്നവരുടെ ഏറ്റവും വലിയ സഹായ ഹസ്തമായിരുന്നു എന്ന് സാക്ഷ്യപെടുത്തുന്ന നൂറുകണക്കിന് മലയാളികള്‍ ഇവിടെയുണ്ട്.

തിരുവന്തപുരം പള്ളിച്ചല്‍ കൊട്ടറ പരേതരായ വേലായുധന്‍ – പത്മാവതി അമ്മ ദമ്പതികളുടെ പുത്രനാണ് ഡോ.ഉണ്ണികൃഷ്ണന്‍. ഭാര്യ: സബിത കോഴഞ്ചേരി പുല്ലാട്, താഴത്തേടത്തു കുടുംബാംഗമാണ്. മക്കള്‍ : ഗാര്‍ഗി ആദര്‍ശ് – ജനറല്‍ മാനേജര്‍,(പ്രോട്രേഡ് യുനൈറ്റഡ് – ബ്രിസ്ബന്‍), സിദ്ധാര്‍ഥ് – (സ്റ്റോം വാട്ടര്‍ എന്‍ജിനിയര്‍, ഇ.ജി.ഐ.എസ്. ബ്രിസ്ബന്‍). മരുമകന്‍ :ആദര്‍ശ് മേനോന്‍, (സീനിയര്‍ എന്‍ജിനിയര്‍, ടീം വര്‍ക്സ്‌ – ബ്രിസ്ബന്‍) എറണാകുളം തോട്ടയ്ക്കാട് കുടുംബാംഗം. മൃതദേഹം റോയല്‍ ബ്രിസ്ബന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...

ചെന്നൈയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് നടി തൃഷ

0
ചെന്നൈ: ചെന്നൈയിലെ ഫോർട്ട് സെന്റ് ജോർജിൽ നടന്ന സ്വാതന്ത്ര്യദിനാഘോ ചടങ്ങിൽ പങ്കെടുത്ത്...

പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ

0
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മഴയത്തും വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ അനുവദിക്കാതെ ജീവനക്കാർ....

മലപ്പുറം വണ്ടൂരിൽ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും കുടുംബത്തിനും നേരെ ആക്രമണം

0
മലപ്പുറം : മലപ്പുറം വണ്ടൂരിൽ രാജ്യസഭാ എംപി അബ്ദുൽ വഹാബിന്റെ ഡ്രൈവർക്കും...