നീലേശ്വരം : പതിനഞ്ചുകാരിയെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയെത്തുടർന്ന് പോക്സോ കേസിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. മടിക്കൈ എരിക്കുളം കുഞ്ഞിപ്പള്ളത്തെ ഹരിനാഥനെയാണ് (23) നീലേശ്വരം എസ്ഐ ഇ.ജയചന്ദ്രൻ അറസ്റ്റ് ചെയ്തത്. പുല്ലൂർ പെരിയ പഞ്ചായത്തിലെ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. തൊഴിലിനിടെയാണ് ഹരിനാഥ് പെൺകുട്ടിയെ പരിചയപ്പെട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
പതിനഞ്ചുകാരിയെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതി ; ലോറി ഡ്രൈവർ അറസ്റ്റിൽ
RECENT NEWS
Advertisment