ആ ഭാ​ഗ്യശാലി കൊച്ചിയിലോ ? ഓണം ബമ്പർ ലഭിച്ച ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലെന്ന് ലോട്ടറി ഏജന്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റത് തൃപ്പൂണിത്തുറയിലെന്ന് ലോട്ടറി ഏജന്റ് മുരുകേഷ് തേവർ. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റുപോയത്. കൊല്ലത്തു നിന്നാണ് തങ്ങൾ ലോട്ടറി വാങ്ങിയതെന്നും മുരുകേഷ് തേവർ  പ്രതികരിച്ചു.

Te 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സമ്മാനാർഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിൽ വച്ച് 2 മണിയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാല​ഗോപാലാണ് വിജയിയെ തെരഞ്ഞെടുത്തത്. ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാനാവുന്ന മാക്സിമം ടിക്കറ്റുകൾ തന്നെ അച്ചടിച്ചു എന്നതാണ് ഈ വർഷത്തെ ഓണം ബമ്പറിന്റെ പ്രത്യേകത. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 44 ലക്ഷം ടിക്കറ്റുകൾ ആണ് വിറ്റു പോയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...