സിംഗു അതിര്‍ത്തി – പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കേണ്ടതില്ല ; പിന്മാറാതെ കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : കർഷക പ്രക്ഷോഭം തുടരുന്ന സിംഗു അതിർത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ബഹിഷ്‌ക്കരിച്ച് കർഷക സംഘടനകൾ. ഉന്നതാധികാര സമിതിയുമായി ചർച്ച നടത്താനുള്ള ഹരിയാന സർക്കാരിന്റെ ക്ഷണം സംയുക്ത കിസാൻ മോർച്ച നിരസിച്ചു.

ഡൽഹിയിലെയും ഹരിയാനയിലെയും പൊലീസാണ് റോഡുകൾ അടച്ചിട്ടിരിക്കുന്നതെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. പ്രദേശവാസികളുടെ സഞ്ചാരത്തിനായി റോഡുകളുടെ ഒരു വശം നേരത്തെ തന്നെ കർഷകർ തുറന്ന്‌ കൊടുത്തിരുന്നു. ജനത്തിന് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ ഗതാഗത സൗകര്യമുണ്ടെന്നും കർഷക നേതാക്കൾ പറയുന്നു.

കർഷക സംഘടനകളുടെ നിലപാടിനെ തുടർന്ന് ഹരിയാനയിലെ സോനിപത്തിൽ നിശ്ചയിച്ച യോഗം മാറ്റി. കർഷക സമരത്തിന്റെ പേരിൽ ഗതാഗതം തടസപ്പെടരുതെന്നും, ഗതാഗത പ്രശ്നത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരിഹാരമുണ്ടാക്കണമെന്നും സുപ്രീംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് കർഷക സംഘടനകളുമായി ചർച്ച നടത്താൻ അഡിഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതാധികാര സമിതി ഹരിയാന സർക്കാർ രൂപീകരിച്ചത്. കഴിഞ്ഞ നവംബർ 27നാണ് ഡൽഹി അതിർത്തിയിലെ സിംഗുവിൽ കർഷക പ്രക്ഷോഭം ആരംഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...