ആലപ്പുഴ : ആലപ്പുഴ പൊന്നാംവെളിയില്‍ ദേശീയപാതയില്‍ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പഞ്ചറായ ടയര്‍ മാറ്റുന്നതിനിടയിലാണ് പിക്ക് അപ്പ് വാനില്‍ ലോറിയിടിച്ചത്. വാനിന്റെ ഡ്രൈവര്‍ എറണാകുളം ചൊവ്വര സ്വദേശി ബിജുവും പൂച്ചാക്കല്‍ സ്വദേശിയായ വാസുദേവനുമാണ് മരിച്ചത്. അമ്പലത്തില്‍ പോയി മടങ്ങിവരും വഴി വണ്ടിയുടെ ടയര്‍ മാറുകയായിരുന്ന ബിജുവിനെ കണ്ട് സഹായിക്കാനെത്തിയതായിരുന്നു മരിച്ച വാസുദേവന്‍ എന്ന് സ്ഥലവാസികള്‍ പറഞ്ഞു.
ആലപ്പുഴയില്‍ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു
RECENT NEWS
Advertisment