വീട് നിര്‍മാണത്തിനായി 30 ലക്ഷം രൂപ കൈപ്പറ്റി ; പണിപൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങി

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : വീട് നിര്‍മാണത്തിനായി പലതവണയായി 30 ലക്ഷം രൂപ കൈപ്പറ്റിയിട്ട് പണിപൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങിയതായി പരാതി. ആറ്റിങ്ങല്‍ സ്വപ്ന കണ്‍സ്ട്രക്ഷന്‍സ് ഉടമ തോമസ് ജോസഫിനെതിരെയാണ് ആറ്റിങ്ങല്‍ വെള്ളൂര്‍കോണം എക്സ്മസ് കോട്ടേജില്‍ സാറാമ്മ പരാതി നല്‍കിയത്. വീട് നിര്‍മാണത്തിനായി 2021 ജനുവരിയിലാണ് സാറാമ്മയും ഭര്‍ത്താവ് മോറിസ് ബെന്നും തോമസ് ജോസഫുമായി കരാറിലേര്‍പ്പെട്ടത്. ഒമ്പത് മാസത്തിനുള്ളില്‍ 31.35 ലക്ഷം രൂപയ്ക്ക് വീടുപണി പൂര്‍ത്തിയാക്കാമെന്നതായിരുന്നു കരാര്‍. എന്നാല്‍ വീടുപണി ആരംഭിച്ചപ്പോള്‍ മുതല്‍ കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങി. ആഗസ്തിന് മുമ്പ് 30 ലക്ഷം രൂപ തോമസ് ജോസഫ് വാങ്ങി.

വീണ്ടും 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പറ്റില്ലെന്നും നല്‍കിയ പണത്തിനുള്ള പണി പൂര്‍ത്തിയാക്കണമെന്നും നിര്‍മാണം പൂര്‍ത്തിയായാല്‍ ബാക്കി പണം തരാമെന്നും സാറാമ്മ അറിയിച്ചു. എന്നാല്‍ 15 ലക്ഷം രൂപ കൂടി കിട്ടാതെ പണി ചെയ്യില്ല എന്നായിരുന്നു തോമസ് മറുപടി നല്‍കിയത്. ഇതോടെയാണ് സാറാമ്മ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ക്കും എസ്.പി ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീണ്ടകരയിൽ കാണാതായ ഗൗതമിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

0
കൊല്ലം: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന തിരച്ചിലിൽ സർക്കാരിന്റെ ഭാഗത്തുനിന്ന്...

പരീക്ഷാ ക്രമക്കേട് : ഝാർഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ചുമായി ആയിരക്കണക്കിന് വിദ്യാർഥികൾ

0
റാഞ്ചി : പരീക്ഷാക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജാർഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി...

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതികൾ ഇന്നും ഹാജരായില്ല

0
എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ...

ഡോക്ടർ ഇല്ലാത്തതിനാൽ അടച്ചുപൂട്ടിയ കാസർ​ഗോഡ് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം തുറന്നു

0
കാസർ​ഗോഡ് : ഡോക്ടർ ഇല്ലാത്തതിനാൽ അടച്ചുപൂട്ടിയ കാസർ​ഗോഡ് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം...