ഇന്നലെ ഉദ്ഘാടനം ചെയ്ത് ആലപ്പുഴ ബൈപാസില്‍ അപകടം ; തടിയുമായെത്തിയ ലോറി ടോള്‍ ബൂത്ത് തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഇന്നലെ ഉദ്ഘാടനം ചെയ്ത് ആലപ്പുഴ ബൈപാസില്‍ അപകടം. പുലര്‍ച്ചെ തടിയുമായെത്തിയ ലോറി ഇടിച്ച്‌ ആലപ്പുഴ ബൈപ്പാസിന്റെ  ടോള്‍ ബൂത്ത് തകര്‍ന്നു. കൊ​മ്മാ​ടി​യി​ല്‍ സ്ഥാ​പി​ച്ച കൗ​ണ്ട​റു​ക​ളി​ല്‍ ഒന്നാ​ണ് പൂ​ര്‍​ണ​മാ​യും പൊ​ളി​ഞ്ഞ​ത്. ബൈ​പ്പാ​സി​ല്‍ ടോ​ള്‍ പി​രി​വ് ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ തൊഴിലാളികള്‍ ആ​രും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ലോറിക്കായി പോലീസ് അന്വേഷണം തുടങ്ങി. ഉദ്ഘാടന ദിവസം തന്നെ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മേല്‍പാലത്തില്‍ അപകടം ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂറിനകം ആലപ്പുഴ ബൈപ്പാസില്‍ രണ്ടു കാറുകളും ഒരു മിനി ലോറിയും ഒന്നിനു പുറകെ ഒന്നായി കൂട്ടിയിടിച്ചിരുന്നു. ബൈപ്പാസ് ഉദ്ഘാടനത്തിനു ശേഷം യാത്ര ചെയ്യാനായി വാഹനങ്ങളുടെ നീണ്ട നിര ഇവിടെ ഉണ്ടായിരുന്നു. ഇരു വശത്തും മണിക്കൂറുകള്‍ കാത്തു കിടന്ന വാഹനങ്ങള്‍ ബൈപ്പാസിലേക്ക് പ്രവേശിച്ചതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. അതിനിടെയാണ് ഒരു വശത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ഇതോടെ വാഹനങ്ങള്‍ കടത്തി വിടാന്‍ പോലീസും ഏറെ പ്രയാസപ്പെട്ടു. ബൈപ്പാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് ഇതിനിടെ പഞ്ചര്‍ ആകുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...