മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ലോറി ബൈക്കിലിടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് ആശുപത്രിപ്പടിയിൽ ലോറി ബൈക്കിലിടിച്ച് അപകടം. ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസി‌ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മണ്ണാർക്കാട് കോടതിപ്പടി എന്ന് പറയുന്ന പ്രധാന ജം​ഗ്ഷനിലാണ് അപക‌ടമുണ്ടായിരിക്കുന്നത്. ടോറസ് ലോറി ബൈക്ക് യാത്രക്കാരനെ ഇടിക്കുന്നതും ബൈക്ക് യാത്രികൻ തൊട്ടടുത്ത് കൂടി പോകുകയായിരുന്ന കെഎസ്‍ആർടിസി ബസിന് സമീപത്തേക്ക് തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

ആളുകളെ കയറ്റാനും ഇറക്കാനും വേണ്ടി സ്റ്റോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കെഎസ്‍ആർടിസി ബസ്. ബസ് പതിയെ നീങ്ങിത്തുടങ്ങുമ്പോഴാണ് ബൈക്ക് യാത്രികൻ സമീപത്തേക്ക് തെറിച്ചു വീഴുന്നത്. എന്നാൽ ബൈക്ക് വീഴുന്ന ശബ്ദം കേട്ട ഉ‌ടൻ തന്നെ കെഎസ്ആർടിസി ഡ്രൈവർ ബസ് നിർത്തിയതിനെ തുടർന്ന് വൻ അപകടം ഒഴിവായി. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ടോറസ് ലോറിയും പെട്ടെന്ന് തന്നെ നിർത്തി. ബൈക്ക് യാത്രക്കാരന് നിസാര പരിക്കുകൾ മാത്രമാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...