നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും : മന്ത്രി കെ. ബി. ​ഗണേഷ്കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തുമെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ. ബി. ​ഗണേഷ്കുമാർ. ജനപ്രതിനിധികൾ പരിഭവിക്കരുതെന്ന് പറഞ്ഞ മന്ത്രി മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സർവീസ് നിലനിർത്തുമെന്നും വ്യക്തമാക്കി. ഇന്നാണ് മന്ത്രി ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്. അധികം പരിപാടികളിൽ പങ്കെടുക്കില്ലെന്നും പത്തനാപുരം മണ്ഡലത്തിലെ പരിപാടികളിൽ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. തിങ്കൾ മുതൽ വ്യാഴം വരെ ഓഫീസിൽ ഉണ്ടാകും. ക്യാബിനറ്റ് കഴിഞ്ഞ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണും. കെഎസ്ആർടിസി പ്രശനങ്ങൾ പരിഹരിക്കുമെന്നും
വരുമാനത്തിനൊപ്പം കൂട്ടുക മാത്രം അല്ല ചെലവ്‌ കുറക്കൽ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ ഉള്ള ശ്രമം നടത്തും. കെഎസ്ആർടിസി സ്റ്റാൻഡ്കളിൽ ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തും. കെഎസ്ആർടിസി ജനകീയം ആക്കും. ജനങ്ങൾക്ക് ഉപകാരമെങ്കിൽ സംസ്ഥാനത്തെ മുക്കിലും മൂലയിലും സർവീസ് നടത്തും. എഐ ക്യാമറ കെൽട്രോൺ കൊടുക്കാനുള്ള പണം സംബന്ധിച്ച വിഷയത്തിൽ ധനകാര്യ മന്ത്രിയുമായി സംസാരിക്കും. എന്തുകൊണ്ട് കൊടുക്കാൻ പറ്റുന്നില്ല എന്ന് പരിശോധിച്ച് കെൽട്രോണിന് പണം കൊടുക്കുമെന്നും ​ഗണേഷ്കുമാർ പറഞ്ഞു. മുൻ മന്ത്രിയുമായി ഒരു പിണക്കവും ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. കൂടാതെ ഡ്രൈവിങ് ടെസ്റ്റുകൾ കർശനമാക്കുമെന്നും ഡ്രൈവിങ് ടെസ്റ്റ്‌ നടത്തുന്ന വാഹങ്ങളിൽ ക്യാമറ വെക്കുമെന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...