കോന്നിയിലെ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം നഷ്ടപ്പെടൽ – കാലുമാറ്റത്തിനെതിരായ വിധിയെഴുത്ത് ; സാമുവൽ കിഴക്കുപുറം .

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അംഗത്വം റദ്ദാക്കുകയും മത്സരിക്കുന്നതിന് ആറ് വർഷത്തേക്ക് അയോഗ്യത കൽപ്പിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി അധാർമ്മികമായ കാലുമാറ്റ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിരുന്ന യു.ഡി.എഫ് പ്രസിഡന്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി കോൺഗ്രസ് അംഗമായിരുന്ന വ്യക്തിയെ ഇടതുപക്ഷത്തേക്ക് കാലുമാറ്റി പ്രസിഡന്റാക്കിയത് പണവും അധികാരവും ഉപയോഗിച്ച് പ്രലോഭനങ്ങളിലൂടെയാണെന്നും ഇത് നഗ്നമായ കൂറുമാറ്റമാറ്റവും അധികാര ദുർവിനിയോഗവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിധിയിലൂടെ അസന്നിഗ്ദ്ധമായി തെളിഞ്ഞിരിക്കുകയാണെന്നും ഡി.സി.സി ജനറൽ സെക്രട്ടറി പറഞ്ഞു.

ഇതിന്‌ പിന്നിൽ പ്രവർത്തിച്ച സി.പി.എം ജില്ലാ നേതൃത്വവും കോന്നി എം.എൽ.എയും ജനങ്ങളോട് മാപ്പ് പറയണമെന്ന് സാമുവൽ കിഴക്കുപുറം ആവശ്യപ്പെട്ടു. ജില്ലയിലൊട്ടാകെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് വിധിയെ അട്ടിമറിക്കുവാൻ ഭരണ സ്വാധീനം ഉപയോഗിച്ച് സി.പി.എം.നടത്തിയ നീക്കങ്ങൾക്കുള്ള താക്കീതാണ് കോന്നിയിലും ചിറ്റാറിലും കാലുമാറ്റക്കാർക്കെതിരായി തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഉണ്ടായ അയോഗ്യതാ വിധിയെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളിൽ നിന്നും സി.പി.എം ഇനിയെങ്കിലും പിൻമാറണെമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....