ലോകകപ്പിലെ ഏറ്റവും വലിയ പരാജയമാണ് റൊണാൾഡോയുടേതെന്ന് ലോഥർ മാത്യൂസ്

For full experience, Download our mobile application:
Get it on Google Play

ജര്‍മ്മനി : ഖത്തറിൽ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ജർമ്മനി ക്യാപ്റ്റൻ ലോഥർ മാത്യൂസ്. ലോകകപ്പിലെ ഏറ്റവും വലിയ പരാജയമാണ് റൊണാൾഡോയുടേതെന്ന് മാത്യൂസ് പറഞ്ഞു.”റൊണാൾഡോ തന്‍റെ ഈഗോ ഉപയോഗിച്ച് തനിക്കും ടീമിനും ഒരു വലിയ നഷ്ടം വരുത്തി. റൊണാൾഡോ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണെന്നതിൽ സംശയമില്ല.

പക്ഷേ ഇപ്പോൾ അദ്ദേഹം തന്‍റെ പ്രതിച്ഛായ നശിപ്പിച്ചു. ഇനി ഏതെങ്കിലും ഒരു ടീമിൽ അദ്ദേഹത്തിന് സ്ഥാനം ലഭിക്കുമോ എന്ന് ഞാൻ സംശയിക്കുന്നു. തീർച്ചയായും റൊണാൾഡോ ഈ ലോകകപ്പിലെ ഏറ്റവും വലിയ പരാജയമാണ്,” മാത്യൂസ് പറഞ്ഞു. ഖത്തർ ലോകകപ്പിൽ പോർച്ചുഗലിന്‍റെ യാത്ര ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. അതേസമയം നോക്കൗട്ട് റൗണ്ടിലെ രണ്ട് മത്സരങ്ങളിലും ആദ്യ ഇലവനിൽ റൊണാൾഡോയെ ഉൾപ്പെടുത്താതിരുന്നതും വലിയ ചർച്ചാവിഷയമായി. ലോകകപ്പിന് തൊട്ടുമുമ്പാണ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് റൊണാൾഡോ വിടവാങ്ങിയത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...