ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം ; സമ്മാനമടിച്ച ടിക്കറ്റുമായി പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പോലീസ് പിടിയില്‍. പാലാ സ്വദേശി ബാബു എന്ന ആനാടന്‍ ബാബു (56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 12ന് രാത്രിയാണ് പ്രതി ലോട്ടറിക്കട കുത്തിത്തുറന്നത്. 80000 രൂപയോളം വിലമതിക്കുന്ന 2520 ലോട്ടറി ടിക്കറ്റുകളാണ് അന്ന് മോഷണം പോയത്.

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ജെ ജെ ലോട്ടറിക്കടയുടെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് പ്രതി അകത്ത് കടന്നത്. മോഷണം പോയ ടിക്കറ്റുകളില്‍ സമ്മാനാര്‍ഹമായവയുടെ നമ്പര്‍ എല്ലാ ലോട്ടറിക്കടയുടമകള്‍ക്കും പോലീസ് കൈമാറിയിരുന്നു. ഫലം പ്രഖ്യാപിച്ച ശേഷം പ്രതി ടിക്കറ്റുമായി കടകളിലെത്തുന്നത് കാത്തിരിക്കുകയായിരുന്നു പോലീസ്.

പോലീസ് പ്രതീക്ഷിച്ച പോലെ തന്നെ സമ്മാനാര്‍ഹമായ ഒരു ടിക്കറ്റ് മാറാനായി ഇയാള്‍ പാലായിലെ ഒരു കടയില്‍ ചെന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച്‌ വരുന്നതിനിടയിലാണ് പ്രതി മറ്റൊരു കേസില്‍ കാഞ്ഞിരപ്പിള്ളി പോലീസിന്റെ പിടിയിലായത്. സ്ഥലത്തെത്തിയ കോതമംഗലം പോലീസ് ബാബുവിനെ തിരിച്ചറിയുകയായിരുന്നു. ഇയാളെ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. പ്രതിയെ പിടികൂടിയതില്‍ വളരെ സന്തോഷമുണ്ടെന്ന് ലോട്ടറി വിതരണക്കാരനായ ബിന്‍ഷാദ് പറഞ്ഞു.

മറ്റൊരു സംഭവത്തില്‍ ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി കച്ചവടക്കാരനെ കബളിപ്പിച്ചയാള്‍ കൊല്ലത്ത് പിടിയിലായി. കൊല്ലം കരിക്കോട് താമസിക്കുന്ന ഷാജിനെയാണ് (52) പിടികൂടിയത്. ഏനാത്ത് ജംങ്ഷനില്‍ വെച്ച്‌ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി സമ്മാനാര്‍ഹമായ ഭാഗ്യക്കുറിയാണെന്ന് ധരിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്. ഇയാള്‍ മടങ്ങിയ ശേഷം ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് കച്ചവടക്കാര്‍ക്ക് ചതി മനസ്സിലായത്. തുടര്‍ന്ന് കാറിലെത്തി പണം തട്ടിയ ആളിനെ അന്വേഷിച്ച്‌ കച്ചവടക്കാര്‍ പട്ടാഴി റോഡിലെത്തിയപ്പോഴാണ് ഭക്ഷണശാലയ്ക്കു മുന്നില്‍ ഇയാളുടെ കാര്‍ കണ്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു; സഹോദരന് രാഖി കെട്ടാൻ പോയ 16 കാരി...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...