70 ലക്ഷത്തിന്റെ സമ്മാന ലോട്ടറി ടിക്കറ്റ്‌ തട്ടിയെടുത്തു ; രണ്ട് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി : 70 ലക്ഷം രൂപ ഒന്നാംസമ്മാനമായി  ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍  രണ്ടുപേര്‍ അറസ്റ്റില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്‍പ്പറ്റ പൂക്കൊളത്തൂര്‍ കുന്നിക്കല്‍ വീട്ടില്‍ പ്രഭാകരന്‍ (44) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പൂവില്‍പ്പെട്ടി വീട്ടില്‍ അലവിയുടേതാണ് പാരാതി.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സമ്മാനം ലഭിച്ച് ഒരു മാസമായിട്ടും അലവി ബാങ്കില്‍ ടിക്കറ്റ് നല്‍കിയിരുന്നില്ല. സമ്മാനത്തുകയായി നികുതി കഴിച്ച് 43 ലക്ഷം രൂപയാണ്  ലഭിക്കുക. നികുതിയടയ്ക്കാതെ കൂടുതല്‍ തുക ലഭിക്കാന്‍ പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘവുമായി ഇയാള്‍ ബന്ധപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. ടിക്കറ്റ് കൈമാറിയാല്‍ 45 ലക്ഷം രൂപ നല്‍കാമെന്ന് ഇവര്‍ വാഗ്ദാനം ചെയ്തു.

പണം കൈപ്പറ്റാനായി ടിക്കറ്റുമായി കച്ചേരിപ്പടിയിലെത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അലവിയുടെ മകന്‍ ആഷിഖ് ടിക്കറ്റുമായെത്തി. ടിക്കറ്റ് പരിശോധിക്കാനായി വാങ്ങിയ സംഘം ആഷിഖിനെ തള്ളിമാറ്റി ടിക്കറ്റുമായി കടന്നുകളയുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്ന സംഘമാണോ ഇതിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ച് വരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. സമ്മാനാര്‍ഹമായ ടിക്കറ്റ് മാറാതിരിക്കാന്‍ ലോട്ടറി വകുപ്പിന് പോലീസ് നിര്‍ദേശം നല്‍കി. സ്റ്റേഷന്‍ ഓഫീസര്‍ റിയാസ് ചാക്കീരി, എസ്.ഐ. കെ. ഷാഹുല്‍, സി.പി.ഒ.മാരായ ഹരിലാല്‍, മുഹമ്മദ് സലീം, ബോസ്, അബ്ദുള്ള ബാബു, ദിനേശന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...