ലോട്ടറി അടിച്ചയാൾ മദ്യസത്കാരത്തിനിടെ മരിച്ച സംഭവം ; സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാങ്ങോട് ലോട്ടറിയടിച്ചയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. പാങ്ങോട് സ്വദേശി സന്തോഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ലോട്ടറിയടിച്ചതിന് പിന്നാലെ നടത്തിയ മദ്യസത്കാരത്തിനിടെ വീണ് പരിക്കേറ്റ പാങ്ങോട് സ്വദേശി സജീവ് ഇന്നലെ ആണ് മരിച്ചത്.കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപയാണ് സജീവന് ലോട്ടറിയടിച്ചത്. തുക കഴിഞ്ഞ ദിവസം സജീവന് ലഭിക്കുകയും ചെയ്തു. പിന്നാലെ സുഹൃത്തുക്കൾക്ക് മദ്യസത്കാരം നടത്തി. സത്കാരത്തില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുന്നതിനിടെ സജീവൻ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.

തുടർന്ന് ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. എന്നാൽ മദ്യസത്കാരത്തിനിടെ സുഹൃത്തായ സന്തോഷ്, സജീവനെ പിടിച്ചുതള്ളിയെന്ന ബന്ധുവിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപെടുന്നത്. തുടര്‍ന്നാണ് സന്തോഷിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാളെ പൊലീസ് ചോദ്യംചെയ്യുകയാണ്. അതേസമയം മരണകാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ തിരിമറി : 49 ലക്ഷം രൂപയും...

0
റാന്നി : റാന്നി വലിയകുളം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ലക്ഷങ്ങളുടെ സാമ്പത്തിക...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...