റായ്പൂര്‍: ഛത്തീസ്ഗഡില്‍ കാമുകിയെ കുത്തിക്കൊന്നു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് 51 തവണ കുത്തിയെന്ന് പോലീസ് പറഞ്ഞു. ദാരുണ സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോര്‍ബ ജില്ലയിലാണ് സംഭവം. നീലം കുസും ആണ് മരിച്ചത്. യുവതിയുടെ കൊലപാതകത്തില്‍ ബസ് കണ്ടക്ടറായിരുന്ന ഷഹ്ബാസ് ആണ് പിടിയിലായത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പോലീസ് പറയുന്നു.
അടുത്തിടെ മെച്ചപ്പെട്ട ജോലി തേടി ഷഹ്ബാസ് ഗുജറാത്തിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി പോലീസ് പറയുന്നു. മറ്റൊരാളുമായി കാമുകിക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. ഗുജറാത്തില്‍ നിന്ന് കോര്‍ബയില്‍ എത്തിയ ഷഹ്ബാസ് നീലമുമായി വഴക്കിട്ടു. കുപിതനായ ഷഹബാസ് യുവതിയുടെ നെഞ്ചില്‍ 34 തവണയാണ് കുത്തിയത്. പുറത്ത് 16 തവണയും കുത്തിയതായും പോലീസ് പറയുന്നു.