Saturday, January 18, 2025 8:33 am

ലോ ഫ്‌ളോര്‍ ബസ് ക്ലാസ് മുറിയാക്കിയതിൽ പ്രതിഷേധവുമായി സേവ് എഡ്യൂക്കേഷന്‍ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

 തിരുവനന്തപുരം : ഈഞ്ചക്കല്‍ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ലോ ഫ്ളോർ ബസ് മണക്കാട് ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയാക്കി മാറ്റിയതിൽ സേവ് എജ്യുക്കേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. ക്ലാസ് മുറിയുമായി ബന്ധപ്പെട്ട കെ.ഇ.ആർ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും ഏത് നിയമപ്രകാരമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കണമെന്നും സേവ് എഡ്യൂക്കേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ക്ലാസ് മുറിക്ക് 20 അടി വീതിയും 20 അടി നീളവും മൂന്ന് മീറ്റർ ഉയരവും വേണമെന്ന് കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും അനുശാസിക്കുന്നു.

ക്ലാസ് മുറിയുടെ വരാന്തയും നിർബന്ധമാണ്. ഓരോ കുട്ടിക്കും കുറഞ്ഞത് 8 ചതുരശ്ര അടി സ്ഥലം (കെഇആർ, സെക്ഷൻ 5എ) ഉണ്ടായിരിക്കണം എന്നതാണ് ഔപചാരിക ക്ലാസ്റൂം നിബന്ധന. പിന്നെ എങ്ങനെയാണ് ബസിനുള്ളിൽ ഒരു സാധാരണ ക്ലാസ് ആരംഭിക്കാൻ കഴിയുകയെന്നും ഇവർ ചോദിച്ചു. കേരളത്തിൽ സർക്കാർ സ്കൂളുകളിൽ ക്ലാസ് മുറികളില്ലെങ്കിൽ വിശദാംശങ്ങൾ പരസ്യപ്പെടുത്തണമെന്നും കേരള വിദ്യാഭ്യാസ നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സേവ് എഡ്യൂക്കേഷൻ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നടൻ അമൻ ജയ്‌സ്വാൾ റോഡപകടത്തിൽ മരിച്ചു

0
മുംബൈ : ടെലിവിഷൻ നടൻ അമൻ ജയ്‌സ്വാൾ (23) റോഡപകടത്തിൽ മരിച്ചു....

ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം ; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

0
മൂന്നാർ : ഇടുക്കി വണ്ടിപ്പെരിയാറിൽ ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ...

താമരശ്ശേരിയിൽ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്

0
താമരശ്ശേരി : കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആർടിസിയും ലോറിയും കാറും കൂട്ടിയിടിച്ച് അപകടം...

വിരമിച്ച കേരള ഹൈക്കോടതി ജഡ്ജിയിൽ നിന്ന് പണം തട്ടിയ സംഭവം ; 90...

0
തൃപ്പൂണിത്തുറ : വിരമിച്ച കേരള ഹൈക്കോടതി ജഡ്ജിയിൽ നിന്ന് പണം തട്ടിയ...