Saturday, June 22, 2024 10:04 pm

അളവിൽ കുറവ് വില കൂടുതലും, പരാതി റെയിൽവേ സ്റ്റേഷനിലെ ‘ചായക്കെതിരെ’ ; അധികൃതരെത്തി പരിശോധന, പിന്നാലെ പിഴയെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: റെയിൽവേ സ്റ്റേഷനിലെ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി ഷാമോന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി ക്യാന്റീൻ നടത്താൻ ലൈസൻസ് നൽകിയ ഇടനിലക്കാരൻ ചായയ്ക്ക് അമിതവില ഈടാക്കുന്നതായും അളവിൽ കുറയ്ക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ലൈസൻസിക്കെതിരെ കേസ് ചാർജ് ചെയ്തു. പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കുന്നതിനായി ലൈസൻസി 22,000 രൂപ രാജിഫീസ് അടച്ചു.

150 മില്ലി ചായയ്ക്ക് ടീ ബാഗ് ഇല്ലാതെ അഞ്ച് രൂപയും ടീ ബാഗ് ഉണ്ടെങ്കിൽ 10 രൂപയുമാണ് ഐആർസിടിസിയുടെ നിരക്ക്. പരിശോധന സമയം ടീ ബാഗ് ഇല്ലാത്ത ചായയ്ക്കും അഞ്ച് രൂപയ്ക്ക് പകരം 10 രൂപയാണ് ഈടാക്കികൊണ്ടിരുന്നത്. കൂടാതെ ചായയുടെ അളവിലും വ്യത്യാസമുണ്ടായിരുന്നു. കൊല്ലം അസിസ്റ്റന്റ് കൺട്രോളർ സുരേഷ് കുമാർ കെ.ജി., കൊട്ടാരക്കര ഇൻസ്പെകടർ അതുൽ എസ്.ആർ., ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് ഉണ്ണിപ്പിള്ള ജെ., ഓഫീസ് അസിസ്റ്റന്റുമാരായ രാജീവ് എസ്., വിനീത് എം.എസ്., ദിനേശ് പി.എ., സജു ആർ. എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ

0
പത്തനംതിട്ട: പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ. പരിക്കേറ്റ 76...

സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ പണിത് നൽകുന്ന 311 – മത് സ്നേഹഭവനം

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ ഭവനരഹിതരായ നിരാലംബർക്ക്...

എസ്പിസി കേഡറ്റ്സ് കാവൽക്കാരും പോരാളികളും ; അജിത്ത് വി ഐപിഎസ്

0
പത്തനംതിട്ട : എസ്പിസി കേഡറ്റ്സ്കൾ വിദ്യാർത്ഥി സമൂഹത്തെ ദിശാബോധം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടവരും...

റാന്നി മണ്ഡലത്തിലെ പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു

0
പത്തനംതിട്ട :  റാന്നി മണ്ഡലത്തില്‍ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ...