അളവിൽ കുറവ് വില കൂടുതലും, പരാതി റെയിൽവേ സ്റ്റേഷനിലെ ‘ചായക്കെതിരെ’ ; അധികൃതരെത്തി പരിശോധന, പിന്നാലെ പിഴയെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: റെയിൽവേ സ്റ്റേഷനിലെ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി ഷാമോന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി ക്യാന്റീൻ നടത്താൻ ലൈസൻസ് നൽകിയ ഇടനിലക്കാരൻ ചായയ്ക്ക് അമിതവില ഈടാക്കുന്നതായും അളവിൽ കുറയ്ക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ലൈസൻസിക്കെതിരെ കേസ് ചാർജ് ചെയ്തു. പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കുന്നതിനായി ലൈസൻസി 22,000 രൂപ രാജിഫീസ് അടച്ചു.

150 മില്ലി ചായയ്ക്ക് ടീ ബാഗ് ഇല്ലാതെ അഞ്ച് രൂപയും ടീ ബാഗ് ഉണ്ടെങ്കിൽ 10 രൂപയുമാണ് ഐആർസിടിസിയുടെ നിരക്ക്. പരിശോധന സമയം ടീ ബാഗ് ഇല്ലാത്ത ചായയ്ക്കും അഞ്ച് രൂപയ്ക്ക് പകരം 10 രൂപയാണ് ഈടാക്കികൊണ്ടിരുന്നത്. കൂടാതെ ചായയുടെ അളവിലും വ്യത്യാസമുണ്ടായിരുന്നു. കൊല്ലം അസിസ്റ്റന്റ് കൺട്രോളർ സുരേഷ് കുമാർ കെ.ജി., കൊട്ടാരക്കര ഇൻസ്പെകടർ അതുൽ എസ്.ആർ., ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് ഉണ്ണിപ്പിള്ള ജെ., ഓഫീസ് അസിസ്റ്റന്റുമാരായ രാജീവ് എസ്., വിനീത് എം.എസ്., ദിനേശ് പി.എ., സജു ആർ. എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും മഴ കനക്കും ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ...

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...