എസ്പിസി കേഡറ്റ്സ് കാവൽക്കാരും പോരാളികളും ; അജിത്ത് വി ഐപിഎസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്പിസി കേഡറ്റ്സ്കൾ വിദ്യാർത്ഥി സമൂഹത്തെ ദിശാബോധം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടവരും വിധ്വംസഹപ്രവർത്തനങ്ങൾക്കെതിരെ പോരാടേണ്ടവരും ആണെന്ന് ജില്ലാ പോലീസ് മേധാവി അജിത് വി ഐപിഎസ് പറഞ്ഞു. പത്തനംതിട്ട മർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ്സ്സുകളുടെ അനുമോദന യോഗത്തിലെ സർട്ടിഫിക്കറ്റ് വിതരണ വേളയിൽ മുഖ്യ സന്ദേശത്തിൽ വിധ്വംസഹപ്രവർത്തനങ്ങളിൽ പെട്ടുപോകുന്ന വിദ്യാർത്ഥികളുടെ ഇരുണ്ടു പോകുന്ന ഭാവിയെപ്പറ്റി പരാമർശിക്കുകയായിരുന്നു അദ്ദേഹം. പ്രവേശന പരീക്ഷകളിൽ ഉയർന്ന റാങ്ക് വാങ്ങി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന അതിസമർത്ഥരായ വിദ്യാർത്ഥികൾ പോലും സാമൂഹികദ്രോഹികളായി മാറുന്ന കാഴ്ചകൾ പൂക്കോട് വെറ്റിനറി കോളജിലെ സംഭവവികാസങ്ങൾ പരാമർശിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്പിസി പരിശീലനകാലത്ത് ലഭിക്കുന്ന ഉറച്ച പൗരബോധവും ലക്ഷ്യബോധവും സേവന മനോഭാവവും കായിക ക്ഷമതയും ജീവിതത്തിൽ ഉടനീളം പുലർത്തി രാഷ്ട്രത്തിന് മുതൽക്കൂട്ടാവണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

പിടിഎ പ്രസിഡണ്ട് സാം ജോയിക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ മാനേജർ റവ. ഡോ. മാത്യു എം തോമസ്, പ്രിൻസിപ്പാൾ ജിജി മാത്യൂസ് സ്‌കറിയ, ഹെഡ്മിസ്ട്രസ് അജി എം ആർ, പത്തനംതിട്ട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റജീഷ് കുമാർ ആർ, എസ് പി സി മോഡൽ ഓഫീസർ സുരേഷ് കുമാർ ജി, ഡി ഐ സനൽകുമാർ, ഗാർഡിയൻ എസ് പി സി കെ എസ് സുരേഷ് കുമാർ, സി പി ഒ മിന്റോ വി ടി, എ സി പി ഒ ജിഷാ തോമസ്, സ്റ്റാഫ് സെക്രട്ടറി സുജ വർഗീസ് എന്നിവർ സംസാരിച്ചു. 2022 – 24 ബാച്ചിലെ 44 കേഡറ്റുകൾക്ക് സർട്ടിഫിക്കറ്റുകളും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയ കേഡറ്റുകൾക്ക്മെമെന്റോയും വിതരണവും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....