റാന്നി മണ്ഡലത്തിലെ പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  റാന്നി മണ്ഡലത്തില്‍ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയത്. റാന്നി നിയോജക മണ്ഡലത്തിന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കുന്ന റോഡ്, സ്‌കൂള്‍ കെട്ടിടം, കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവയുടെ നിര്‍മാണം, സ്‌കൂള്‍ പാചകപ്പുര, ടൊയ്‌ലെറ്റ് കോംപ്ലക്‌സ് എന്നിവയുടെ നിര്‍മാണം, വന്യജീവി ആക്രമണം തടയാനുള്ള പദ്ധതികള്‍, ബഡ്‌സ് സ്‌കൂളിന് വാഹനം വാങ്ങുന്നത്, ജല്‍ജീവന്‍ മിഷന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലം വാങ്ങുന്നത് തുടങ്ങിയ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഉച്ചയ്ക്ക് 2:30 ന് ചേര്‍ന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി. സുരേഷ് ബാബു, എഡിസി ജനറല്‍ രാജ് കുമാര്‍, പൊതുമാരാമത്ത്, തദ്ദേശ വകുപ്പ്, ജില്ലാ നിര്‍മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് ഉദ്യോദസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു ; ആളപായമില്ല

0
പാട്‌ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്...

കനത്ത മഴ ; ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....

മുക്കാളിയിൽ മണ്ണിടിച്ചിൽ : ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ ; ഗതാഗതം സ്തംഭിച്ചു

0
കോഴിക്കോട് : ദേശീയപാതയിലെ വടകര മുക്കാളിയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിയുടെ...

മഴ ശക്തം ; ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

0
തൊടുപുഴ: ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ...