പാചകവാതകവിതരണം : ഓട്ടോറിക്ഷ ഓടിക്കാനും ഹെവി ലൈസൻസ് വേണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രനിയമഭേദഗതിയോടെ പാചകവാതക സിലിൻഡർ കൊണ്ടുപോകുന്ന ഓട്ടോറിക്ഷ ഓടിക്കാനും ഇനി ഹെവി ലൈസൻസ് വേണം. അപകടകരമായ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കാനുള്ള പ്രത്യേകാനുമതി (ഹസാഡ്സ് എൻഡോഴ്‌സ്‌മെന്റ്) വേണമെങ്കിൽ ബാഡ്ജ് നിർബന്ധമാണ്. ഹെവി ലൈസൻസുള്ളവർക്കേ ബാഡ്ജ് ലഭിക്കൂ. ഇതോടെ ഗ്യാസ് ഏജൻസികളിലെ ഓട്ടോറിക്ഷ, മിനിലോറി എന്നിവ ഓടിക്കുന്നവർ ഹെവി ലൈസൻസ് എടുക്കേണ്ടിവരും. ഏജൻസികളിൽ വാഹനം ഓടിക്കുന്നവരിൽ ഭൂരിഭാഗത്തിനും നേരത്തേ ബാഡ്ജ് ഉണ്ടായിരുന്നു. ചെറുവാഹനങ്ങൾ ഓടിക്കാൻ ബാഡ്ജ് വേണ്ടെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഇവരുടെ ബാഡ്ജ് മോട്ടോർവാഹനവകുപ്പ് റദ്ദാക്കി. കേന്ദ്ര സർക്കാരിന്റെ ‘സാരഥി’ വെബ്‌സൈറ്റിലൂടെ ലൈസൻസ് പുതുക്കിയപ്പോൾ ബാഡ്ജ് ഒഴിവാക്കിയ ലൈസൻസാണ് നൽകിയത്.

പെട്രോളിയം, ഗ്യാസ്, കെമിക്കൽ ഉത്‌പന്നങ്ങൾ കൊണ്ടുപോകുന്ന എല്ലാ വാഹന ഡ്രൈവർമാർക്കും പരിശീലനം നിർബന്ധമാണ്. മൂന്നുദിവസത്തെ പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ ഇതുസംബന്ധിച്ച വിവരങ്ങൾ ലൈസൻസിൽ ചേർക്കും. മൂന്നുവർഷത്തിലൊരിക്കൽ പരിശീലനം നിർബന്ധമാണ്.
ചെറുവാഹനങ്ങൾ ഓടിക്കാൻ ബാഡ്ജ് വേണ്ടെന്ന് തീരുമാനിച്ചെങ്കിലും ഈ ഇളവ് പാചകവാതകം കൊണ്ടുപോകുന്ന ചെറുവാഹനങ്ങൾക്ക് നൽകിയിട്ടില്ല. ഇതോടെ ഇത്തരം വാഹനങ്ങൾ ഓടിക്കുന്നവരും ഹെവി ലൈസൻസ് എടുക്കേണ്ട അവസ്ഥയാണ്. ഗ്യാസ് വിതരണത്തിന് വ്യാപകമായി ഓട്ടോറിക്ഷകളും മിനിലോറികളുമാണ് ഉപയോഗിക്കുന്നത്. ‘സാരഥി’യിൽ ഓട്ടോറിക്ഷയ്ക്ക് പ്രത്യേകം ലൈസൻസ് നൽകുന്നത് നിർത്തിയതിനാൽ ഇവ ഓടിക്കാൻ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസാണ് വേണ്ടത്. ഇതുകൊണ്ട് മിനിലോറികളും ഓടിക്കാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...