എല്‍പിജി വിതരണം സുഗമമായി നടത്തണം : ജില്ല കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ എല്‍പിജി വിതരണം സുഗമമായി നടത്തണമെന്ന് ജില്ല കളക്ടര്‍ എസ് പ്രേം ക്യഷ്ണന്‍ അറിയിച്ചു. ജില്ലയിലെ എല്‍.പി.ജി വിതരണ ഏജന്‍സികളുടെയും ഓയില്‍ കമ്പനി പ്രതിനിധികളുടെയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഗ്യാസ് ഏജന്‍സികളുടെ ഗോഡൗണില്‍ നിന്ന് നേരിട്ട് സപ്ലൈ നടത്താന്‍ പാടില്ലെന്നും ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന്റെ മുന്‍ഗണന അനുസരിച്ച് ഉപഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ട് സിലിണ്ടറുകള്‍ ഡെലിവറി ചെയ്യുന്നതിന് ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ സിലിണ്ടര്‍ ആവിശ്യപ്പെട്ടും മറ്റ് കാരണങ്ങളാലും വലിയ ജനക്കൂട്ടം രൂപപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് നിയന്ത്രിക്കുന്നതിന് പോലിസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗാര്‍ഹിക പാചക വാതകത്തിനുളള സിലിണ്ടര്‍ ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് കുറ്റകരമാണ്. അത്തരത്തിലുളള സംഭവങ്ങളില്‍ ശക്തമായ പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് ശുപാര്‍ശ നല്‍കുവാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി.

ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണം കുറ്റമറ്റ രീതിയില്‍ നടത്തുന്നതിന് പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം രൂപീകരിച്ച് ഗ്യാസ് ഔട്ട് ലെറ്റുകള്‍, ഹോട്ടലുകള്‍, വാഹനങ്ങള്‍, ഇതര വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാര്‍, ബിപിസിഎല്‍ പ്രതിനിധി അജയ്, എച്ച് പി സി സെയില്‍സ് ഓഫീസര്‍ അഭിജിത് കെ. നമ്പ്യാര്‍, ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...