കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 4 റൺസിന് തോൽപിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: അവസാന ഓവർ ത്രില്ലറിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് റൺസിന് തോൽപിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ലഖ്‌നൗ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ കെകെആർ പോരാട്ടം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234ൽ അവസാനിച്ചു. രവി ബിഷ്‌ണോയി എറിഞ്ഞ 20ാം ഓവറിൽ വിജയത്തിന് 24 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തക്ക് 19 റൺസെടുക്കാനേ സാധിച്ചുള്ളൂ. 61 റൺസ് നേടിയ ക്യാപ്റ്റൻ അജിൻങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർസ്വന്തം തട്ടകമായ ഈഡൻ ഗാർഡനിൽ കൂറ്റൻ സ്‌കോർ ലക്ഷ്യമിട്ടിറിങ്ങിയ നിലവിലെ ചാമ്പ്യൻമാർക്ക് ഓപ്പണിങിൽ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്.

ആദ്യ ഓവർ മുതൽ തകർത്തടിച്ച ക്വിന്റൻ ഡി കോക്കും സുനിൽ നരെയ്‌നും അതിവേഗം റൺസുയർത്തി. എന്നാൽ സ്‌കോർ 37ൽ നിൽക്കെ ഡി കോക്കിനെ(15) വിക്കറ്റിന് മുന്നിൽകുരുക്കി ആകാശ്ദീപ് സന്ദർശകർക്ക് ബ്രേക്ക്ത്രൂ നൽകി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന അജിൻക്യ രഹാനെ-സുനിൽ നരെയ്ൻ സഖ്യം പ്രതീക്ഷയിലേക്ക് ബാറ്റുവീശി. പവർ പ്ലേ അവസാനിക്കുമ്പോൾ ടീം സ്‌കോർ 90ൽ തൊട്ടു. എന്നാൽ അപകടകാരിയായ സുനിൽ നരെയിനെ(30) ആദ്യഓവറിൽ തന്നെ മടക്കി ദിഗ്വേഷ് രാതി ലക്‌നൗവിനെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നു.

എന്നാൽ രഹാനെ-വെങ്കടേഷ് അയ്യർ സഖ്യം തകർത്തടിച്ചതോടെ ഗ്യാലറി വീണ്ടും ആവേശത്തിലായി. എന്നാൽ ഷർദുൽ താക്കൂറിന്റെ ഓവറിൽ നിക്കോളാസ് പുരാന് ക്യാച്ച് നൽകി(35 പന്തിൽ 61) രഹാനെ മടങ്ങിയതോടെ കെകെആർ പോരാട്ടം അവസാനിച്ചു. തൊട്ടുപിന്നാലെ വെങ്കടേഷ് അയ്യരും(45) പുറത്തായി. അവസാന ഓവറുകളിൽ റിങ്കു സിങ് നടത്തിയ തകർപ്പൻ പ്രകടനവും(15 പന്തിൽ 38) ടീമിന്റെ രക്ഷക്കെത്തിയില്ല. നേരത്തെ നിക്കോളാസ് പുരാന്റേയും(36 പന്തിൽ 87) മിച്ചെൽ മാർഷിന്റേയും അർധ സെഞ്ച്വറി മികവിലാണ് ലഖ്‌നൗ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....