ലുധിയാന കോടതിയില്‍ സ്ഫോടനം ; ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് മുന്‍ പോലീസുകാരനെന്ന് കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

ലുധിയാന : പഞ്ചാബിലെ ലുധിയാനയില്‍ കോടതി വളപ്പിനുള്ളില്‍ നടന്ന സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് മുന്‍ പോലീസുകാരനെന്ന് കണ്ടെത്തല്‍. ജയില്‍പ്പുള്ളിയായിരുന്ന ഗഗന്‍ദീപ് സിംഗ് ആണ് കൃത്യം നടത്തിയത്. ലഹരിമരുന്ന് കേസിലാണ് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചത്. ഇതേതുടര്‍ന്ന്, 2019-ല്‍, ഇയാളെ സംസ്ഥാന പോലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. രണ്ടു മാസം മുന്‍പ് മാത്രമാണ് പ്രതി ജയിലില്‍ നിന്നിറങ്ങിയത്.

സ്ഫോടനത്തില്‍ മരിച്ച ഇയാളുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍, ലോക്കല്‍ പോലീസിന് പുറമേ ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പന്ത്രണ്ടരയോടെയാണ് ലുധിയാനയിലെ നഗരമദ്ധ്യത്തിലുള്ള കോടതിവളപ്പില്‍ സ്ഫോടനം നടന്നത്. രണ്ടാം നിലയിലെ ബാത്റൂമിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ രണ്ട് മൂന്ന് നിലകളിലെ ചുമരുകളും പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളുടെ ചില്ലുകളും തകര്‍ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...