വിമാനത്തിനുള്ളിൽ പെട്ടെന്ന് അക്രമാസക്തനായി ; വാതിൽ തുറക്കാൻ ശ്രമിച്ച് 33 വയസുകാരൻ

For full experience, Download our mobile application:
Get it on Google Play

ഫ്രാങ്ക്ഫർട്ട് : ആയിരക്കണക്കിന് അടി ഉയരത്തിൽ വിമാനം പറക്കുന്നതിനിടെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ യാത്രക്കാരന്റെ ശ്രമം. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പറന്ന ലുഫ്താൻസ വിമാനത്തിലാണ് സഹയാത്രക്കാരെയും ജീവനക്കാരെയും പരിഭ്രാന്തിയിലാക്കിയ സംഭവം. 33 വയസ്സുകാരനായ യാത്രക്കാരൻ പെട്ടെന്ന് അക്രമാസക്തനാകുകയും വിമാനത്തിന്റെ പ്രധാന വാതിലിന്റെ ഹാൻഡിലിൽ പിടിച്ച് ബലമായി തുറക്കാൻ ശ്രമിക്കുകയുമായിരുന്നു. ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലായിരുന്നു ഇയാൾ യാത്ര ചെയ്തിരുന്നത്. പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ ഇയാൾ വാതിലിനടുത്തേക്ക് എത്തി ഹാൻഡിലിൽ പിടിച്ച് ബലപ്രയോഗം നടത്തുകയായിരുന്നു.

സ്ഥിതിഗതികൾ മനസ്സിലാക്കിയ വിമാന ജീവനക്കാർ ഉടൻ തന്നെ ഇയാളോട് വാതിലിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആവർത്തിച്ചുള്ള നിർദേശം ഇയാൾ അനുസരിച്ചില്ല. തുടർന്ന് വിമാന ജീവനക്കാരും രണ്ട് സഹയാത്രക്കാരും ചേർന്ന് ഇയാളെ വാതിലിൽ നിന്ന് ബലമായി മാറ്റി നിയന്ത്രണത്തിലാക്കുകയായിരുന്നു. പിന്നീട് സീറ്റിൽ തന്നെ ബന്ധിച്ചാണ് യാത്ര തുടർന്നത്. വിമാനത്തിന്റെ ഉയരത്തിൽ കാബിനിനകത്തും പുറത്തുമുള്ള വായുമർദത്തിലെ വലിയ വ്യത്യാസം നിലനിൽക്കുന്നതിനാൽ വാതിൽ തുറക്കാൻ സാധിക്കാത്തത് കൂടുതൽ ഗുരുതരമായ അപകടം ഒഴിവാക്കുന്നതിൽ നിർണായകമായി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദോശയിൽ എലിയെന്ന് പരാതി; ഒത്തുതീർപ്പിനായി 25 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സ്ത്രീകൾ പൊലീസ്...

0
മുംബൈ: മുംബൈയില്‍ പ്രമുഖ ഹോട്ടലില്‍ നിന്ന് വാങ്ങിയ ദോശയില്‍ ചത്ത എലിയെ...

തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാ​ഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി

0
പാലക്കാട്: തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാ​ഗ്യശാലി താനാണെന്ന് അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി....

എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത ; പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ വമ്പൻ ആനുകൂല്യം

0
വിദേശയാത്രയ്ക്കിടെ മൊബൈൽ റോമിങ് ചെലവിനെക്കുറിച്ച് ആശങ്കപ്പെടുന്ന എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത. പുതിയ...

ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ നരേന്ദ്രമോഡിയുടെ തൊഴുത്തിൽ കെട്ടി : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർത്ത മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്...