പത്തനംതിട്ട : തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർത്ത മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാര്‍ കമ്മീഷനെ നരേന്ദ്രമോഡിയുടെ തൊഴുത്തിൽ കെട്ടിയതായി ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ പ്രതിഷേധിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കെ.പി.സി.സി. യുടെ ആഹ്വാനമനുസരിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിന്റെയും യോഗത്തിന്റെയും ജില്ലാതല ഉത്ഘാടനം പത്തനംതിട്ട ഗാന്ധിസ്ക്വയറിൽ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ. ആറിന്റെ മറവിൽ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റി നരേന്ദ്ര മോഡിക്ക് അധികാരത്തിന്റെ പരവതാനി വിരിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജ്യത്തോടും ജനങ്ങളോടും മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. റെനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി പി.മോഹൻരാജ്, യു.ഡി.എഫ്. ജില്ലാ കൺവീനർ എ.ഷംസുദീൻ, ഡി.സി.സി. വൈസ് പ്രസിഡന്‍റ്മാരായ എ.സുരേഷ് കുമാര്‍, വെട്ടൂർ ജ്യോതി പ്രസാദ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ സുനിൽ എസ്.ലാൽ, സജി കൊട്ടക്കാട്, റോഷൻ നായർ, സിന്ധു അനിൽ, ജോൺസൺ വിളവിനാൽ, എസ് വി.പ്രസന്നകുമാർ, എലിസബത്ത് അബു, നേതാക്കളായ രജനി പ്രദീപ്, നാസർ തോണ്ടമണ്ണിൽ, പി.കെ.ജേക്കബ്, പി.കെ. ഇക്ബാൽ, അജിത് മണ്ണിൽ, എ.ഫറൂഖ്, സജി കെ.സൈമൺ, സി.കെ. അർജുനൻ, സജി അലക്സാണ്ടർ, അഫ്സൽ ആനപ്പാറ, ജോസ് കൊടുന്തറ, സജിനി മോഹൻ, അംബിക വേണു, അനിൽ കൊച്ചുമൂഴിക്കൽ, ജോയമ്മ സൈമൺ, അബ്ദുൾ ഷുക്കൂർ, ഷാനവാസ് പെരിങ്ങമല, ഷാജിമോൻ, അൻവർ സാദത്ത് എന്നിവർ പ്രസംഗിച്ചു.




























