അനധികൃതമായി പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നു ; ലുലുവിനെതിരെ സംവിധായകൻ നൽകിയ ഹർജിയിൽ മാനേജ്‌മെന്റിനും സർക്കാരിനും നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഉപഭോക്താക്കളില്‍ നിന്ന് ലുലുമാള്‍ അനധികൃതമായി പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിനും കേരള സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. അനധികൃത പാര്‍ക്കിംഗ് ഫീസ് ഇടാക്കിയെന്ന് ആരോപിച്ച്‌ ചലച്ചിത്ര സംവിധായകന്‍ പോളി വടക്കനാണ് ഹൈക്കോടതില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. കഴിഞ്ഞ മാസം ലുലുവില്‍ ഷോപ്പിങ്ങിനായി എത്തിയപ്പോള്‍ 20 രൂപ വാഹനത്തിന്റെ പാര്‍ക്കിംഗ് ഫീസായി ഈടാക്കിയെന്ന് അദേഹം ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് എന്‍. നാഗേഷ് സംസ്ഥാന സര്‍ക്കാരിനും ലുലു മാളിനും മാള്‍ സ്ഥിതി ചെയ്യുന്ന കളമശ്ശേരി മുനിസിപ്പാലിറ്റിക്കും നോട്ടീസ് അയച്ചു. ലുലു മാളിന്റെ പ്രവൃത്തി കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെയും 1994ലെ കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂളുകളുടെയും നഗ്നമായ ലംഘനമാണ്. ചട്ടപ്രകാരം മാള്‍ വാണിജ്യ സമുച്ചയമാണ്. അംഗീകൃത ബില്‍ഡിംഗ് പ്ലാനില്‍ പാര്‍ക്കിങ്ങിനായി സ്ഥലവും നീക്കിവക്കണം. ഇവിടെ എങ്ങനെയാണ് പണം വാങ്ങി വാഹനങ്ങള്‍ പാര്‍ക്കിംഗ് അനുവദിക്കുന്നത്.

ലുലു മാള്‍ പോലുള്ള വാണിജ്യ സമുച്ചയങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സ്ഥലം നല്‍കേണ്ടത് സ്ഥാപന മാനേജ്‌മെന്റിന്റെ ഉത്തരവാദിത്തമാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. എന്നാല്‍ തുടക്കം മുതല്‍ തന്നെ ലുലു പാര്‍ക്കിംഗ് ഫീസ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നുണ്ട്. ഇതിനെതിരെ കളമശ്ശേരി നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. ലുലു മാളിലെ പാര്‍ക്കിംഗ് ഫീസ് ഈടാക്കല്‍ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പ്രഖ്യാപിക്കണമെന്നും തന്നില്‍ നിന്ന് മാള്‍ അധികൃതര്‍ വാങ്ങിയ 20 രൂപ തിരികെ നല്‍കാന്‍ ഉത്തരവിടണമെന്നും പോളി വടക്കന്‍ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകന്‍ ജോമി കെ ജോസും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് വേണ്ടി എസ് ശ്രീകുമാറും ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിൽപ്പനയിൽ കുതിച്ച് സപ്ലൈകോ ; വിറ്റുവരവ് 200 കോടി കടന്നു

0
കൊച്ചി: ഓണവിപണിയിൽ മുന്നേറ്റവുമായി സപ്ലൈകോ. ഓഗസ്റ്റ് ഒന്നു മുതൽ 19 ഉച്ചവരെയുള്ള...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ടി സിദ്ധിഖ് ; വിപണിയിൽ ഇടപെടാൽ സർക്കാർ 20...

0
തിരുവനന്തപുരം: ഓണത്തിന് ഹോർട്ടികോർപ്പിന്‍റെയും വിഎഫ്‍പിസികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന്...

പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് 20 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് അടങ്ങിയ ബാഗ്...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി പോലീസ് പരിശോധന നടക്കുന്നുണ്ടെന്ന് അറിഞ്ഞ് മയക്കുമരുന്ന്...

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...