ഇലക്ട്രിക് ഹൃദയവുമായി ലൂണ തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

പ്രീബുക്കിങ് തുടങ്ങിയതിനു പിന്നാലെ കൈനറ്റിക് ഇ ലൂണയുടെ വിലയും വിശദാംശങ്ങളും പുറത്ത്. പഴയ കാല ലൂണയെപ്പോലെ തന്നെ പ്രായോഗിക ഉപയോഗത്തിനും കാര്യക്ഷമതക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇരുചക്രവാഹനമാണ് ഇ ലൂണ എന്നാണ് കൈനറ്റിക് അവകാശപ്പെടുന്നത്. വൈദ്യുത മോഡലിൽ പെഡലുകളില്ലെന്നതു മാത്രമാണ് പ്രധാന വ്യത്യാസം. പല ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും 71,990 രൂപ മുതല്‍ 74,990 രൂപ വരെയാണ് ഇ ലൂണക്ക് വില നല്‍കിയിരിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ എടുത്തുമാറ്റാവുന്ന നിലയിലാണ് പിന്‍ സീറ്റുകള്‍. ഇത് ഇ ലൂണയേയും എളുപ്പം ഇരുചക്ര ‘ചരക്കു’ വാഹനമാക്കാന്‍ സഹായിക്കുന്നു. ആകെ 96 കിലോഗ്രാം മാത്രമാണ് ഭാരം. 760എംഎം മാത്രം സീറ്റിന് ഉയരമുള്ള ഈ ചെറു വാഹനം കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും. അതുകൊണ്ടുതന്നെ ഇ ലൂണയും നാട്ടിന്‍പുറങ്ങളുടെ ഇഷ്ടവാഹനമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുന്‍തൂക്കം മറ്റെന്തിനെക്കാളും പ്രകടനത്തിനാണെങ്കിലും പല ആധുനിക സൗകര്യങ്ങളും ഇ ലൂണയിലുമുണ്ട്. ലളിതമായ എല്‍സിഡി ഡാഷ്, യുഎസ്ബി ചാര്‍ജിങ് പോട്ട്, സൈഡ് സ്റ്റാന്‍ഡ് കട്ട് ഓഫ് എന്നിങ്ങനെയുള്ള ഫീച്ചറുകളുള്ള ഇ ലൂണ മള്‍ബെറി റെഡ്, ഓഷ്യന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

രണ്ടു വീലുകളിലും ഡ്രംബ്രേക്കുകളാണ് നല്‍കിയിട്ടുള്ള ഇ ലൂണയില്‍ ടെലസ്‌കോപിക് ഫോര്‍ക്കും ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണുള്ളത്. 16 ഇഞ്ച് വീലുകളില്‍ പൊതുവിലുള്ള മറ്റേത് ഇരുചക്രവാഹനത്തേക്കാളും കൂടുതല്‍ മെലിഞ്ഞ ടയറുകളാണുള്ളത്. പരമാവധി വേഗം മണിക്കൂറില്‍ 50-52 കിലോമീറ്റര്‍ മാത്രം. ചക്രത്തിനോടു ചേര്‍ന്നു ഘടിപ്പിച്ചിട്ടുള്ള ഹബ്ബ് മോട്ടോറാണ് ഇ ലൂണയെ ചലിപ്പിക്കുന്നത്. ഫെബ്രുവരി തുടക്കത്തില്‍ കൈനറ്റിക് ഇ ലൂണ ഔദ്യോഗികമായി അവതരിപ്പിക്കും. ജനുവരി 26 മുതല്‍ തന്നെ കൈനറ്റിക് ഗ്രീന്‍ ഔദ്യോഗിക വെബ് സൈറ്റില്‍ 500 രൂപ നല്‍കി ഇ ലൂണ ബുക്കു ചെയ്യാനാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...